HOME
DETAILS

കേരള - തമിഴ്‌നാട് തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത; 'കള്ളക്കടൽ' പ്രതിഭാസത്തിൽ ജാഗ്രത വേണം, ബീച്ചിൽ പോകരുതെന്ന് മുന്നറിയിപ്പ്

  
April 04 2024 | 02:04 AM

alert on seat in kerala and tamilnadu shores

തിരുവനന്തപുരം: കേരള - തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 'കള്ളക്കടൽ' പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഉയർന്ന തിരമാല ഉണ്ടാവുക. 

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം - സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു. 

കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത.  തിരമാലകളുടെ വേഗത സെക്കൻഡിൽ 20 സെൻറീ മീറ്ററിനും 40 സെൻറീ മീറ്ററിനും ഇടയിൽ ആവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ഇതിന്റെ വേഗത സെക്കൻഡിൽ 20 സെൻറീ മീറ്ററിനും 45 സെൻറീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  10 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  10 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  10 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  10 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  10 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  10 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  10 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  10 days ago
No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  10 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  10 days ago

No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  10 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago