HOME
DETAILS
MAL
മല്യയുടെ വിദേശ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു
backup
September 11 2016 | 18:09 PM
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ വിദേശ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തുടങ്ങി. വിദേശത്തെ സ്വത്തുക്കളും ഇതില്‍പെടും. നേരത്തെ 8041 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നായി 9000 കോടി രൂപയാണ് മല്യ വായ്പയെടുത്തത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്നതിനുള്ള നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. മല്യയുടെ ഓഹരി നിക്ഷേപവും ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവും ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."