HOME
DETAILS

എന്താണ് സൈലിയം ഹസ്‌ക് അഥവാ ഇസബ്‌ഗോള്‍; ദഹനപ്രശ്‌നങ്ങളെ ഇത് ഇല്ലാതാക്കുമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

  
February 24, 2026 | 11:05 AM

psyllium-husk-isabgol-benefits-digestion-uses-side-effects-explained

സൈലിയം ഹസ്‌ക് അഥവാ ഇസബ്‌ഗോള്‍- ദഹനപ്രശ്‌നങ്ങള്‍ക്കുള്ള വിശ്വസനീയമായ പ്രതിവിധിയായി വളരെക്കാലമായി ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഒന്നാണ്. മലബന്ധം ലഘൂകരിക്കുന്നത് മുതല്‍ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു എന്ന കാരണത്താല്‍ ഒട്ടുമിക്ക അടുക്കളകളുടെ ക്യാബിനുകളിലും ഇത് ഇടംപിടിച്ചിട്ടുണ്ടാകും. 

എന്താണ് ഇസബ്‌ഗോള്‍?
പ്ലാന്റാഗോ ഒവാറ്റ എന്ന സസ്യത്തിന്റെ വിത്തിന്റെ പുറംതോടില്‍ നിന്നാണ് ഇസാബ്‌ഗോള്‍ നിര്‍മിക്കുന്നത്. ഇതില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ ഒരു ജെല്‍ പോലെ ആയിമാറുന്നു. 

ഈ ജെല്‍ കുടലിലൂടെ മാലിന്യങ്ങള്‍ സുഗമമായി നീക്കാന്‍ സഹായിക്കുന്നു. ഇത് മലവിസര്‍ജ്ജനം എളുപ്പമാക്കുന്നു. ഇസാബ്‌ഗോളിന്റെ വിവിധ രൂപങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നു. ഇസബ്‌ഗോള്‍ ഹസ്‌ക് പൊടി, ഇസബ്‌ഗോള്‍ ഭൂസ്‌ഐ, ഇസബ്‌ഗോള്‍ വിത്തുകള്‍ എന്നിവയാണ് അവ.

എന്നാല്‍ ഇതിന്റെ ഉപയോഗം സംബന്ധിച്ച് പലര്‍ക്കും പല സംശയങ്ങളും മിഥ്യാധാരണകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

പ്രകൃതിദത്തം:

ഇസാബ്‌ഗോള്‍ പൂര്‍ണ്ണമായും പ്രകൃതിദത്തമാണ്. പ്ലാന്റാഗോ ഒവാറ്റ വിത്തിന്റെ പുറം തോടുമാത്രമാണ്. പലരും ഇത് സംസ്‌കരിച്ചതോ കൃത്രിമമോ ആണെന്ന് കരുതുന്നു. പക്ഷേ ഇത് പൂര്‍ണമായും സസ്യ സ്രോതസ്സ് തന്നെയാണ്.

isa.jpg

ശീലമാകുമോ?

ഇസാബ്‌ഗോള്‍ കഴിക്കാന്‍ തുടങ്ങിയാല്‍, മലവിസര്‍ജ്ജനത്തിനായി നിങ്ങള്‍ അതിനെ എപ്പോഴും ആശ്രയികേണ്ടതായി വരും എന്നൊരു ധാരണയുണ്ട്. ഇത് ശരിയല്ല. ഇസാബ്‌ഗോള്‍ വെള്ളം ആഗിരണം ചെയ്യുന്നു, ഒരു ജെല്‍ ഉണ്ടാക്കുന്നു, ഇത് സ്വാഭാവികമായും മലവിസര്‍ജ്ജനം എളുപ്പമാക്കുന്നു. ഇത് നിങ്ങളുടെ കുടലില്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത് ശീലമാകുമെന്ന ഭയവും വേണ്ട.

വയറു വീര്‍ക്കുമോ?

നാരുകളടങ്ങിയ ഏത് ഭക്ഷണങ്ങള്‍ കഴിച്ചാലും ഗ്യാസ് അല്ലെങ്കില്‍ വയറുവീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഓട്‌സ്, ചിയ വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുമ്പോഴെല്ലാം നിങ്ങള്‍ക്കിത് അനുഭവപ്പെടാറുണ്ടാവും.  എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.

ewa.jpg

ദിവസവും കഴിക്കുന്നത് ദോഷമോ?

ദിവസവും ഇസാബ്‌ഗോള്‍ കഴിക്കുന്നത് ദോഷകരമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. വാസ്തവത്തില്‍, ദൈനംദിന ഉപയോഗത്തിന് ഇത് തികച്ചും സുരക്ഷിതമാണ്, പ്രത്യേകിച്ച് നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ അടങ്ങിയിട്ടില്ലെങ്കില്‍.ഒരു വ്യക്തിക്ക് ഒരു ദിവസം ഏകദേശം 30 ഗ്രാം നാരുകള്‍ ആവശ്യമാണ്, എന്നാല്‍ എല്ലാവരുടെ ഭക്ഷണത്തിലും അത് അടങ്ങിയിട്ടുണ്ടാവില്ല. ഈ വിടവ് എളുപ്പത്തില്‍ നികത്താന്‍ ഇസാബ്‌ഗോളിന് കഴിയും. ആവശ്യത്തിന് വെള്ളം കുടിക്കുക കൂടി ചെയ്താല്‍ ഇസബ്‌ഗോള്‍ ദിവസവും കഴിക്കുന്നത് നല്ലതാണെന്ന് തന്നെ പറയാം. 

പാര്‍ശ്വഫലങ്ങള്‍:

ശരിയായി കഴിക്കുകയാണെങ്കില്‍ ഇസാബ്‌ഗോള്‍ പൊതുവെ സുരക്ഷിതമാണ്. ഇത് നേരിട്ട് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന മുന്‍കരുതല്‍, കാരണം ഇത് ശ്വാസംമുട്ടലോ അസ്വസ്ഥതയോ ഉണ്ടാക്കും. 1 മുതല്‍ രണ്ട് ടീസ്പൂണ്‍ സൈലിയം ഹസ്‌ക് ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി കലക്കി ഉപയോഗിക്കാം. ശരിയായി ഉപയോഗിക്കുമ്പോള്‍, ഇസാബ്‌ഗോളിന് വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ല.

 

Psyllium husk, commonly known as Isabgol, is a natural soluble fiber derived from the seeds of the Plantago ovata plant. It absorbs water and forms a gel-like substance in the digestive tract, which helps regulate bowel movements and improve overall gut health.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  7 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  7 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  7 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  7 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  7 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  7 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  7 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  7 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago