HOME
DETAILS

ഈ വർഷത്തെ ഹജ്ജിന് നുസുക് വഴി രജിസ്ട്രേഷൻ ആരംഭിച്ചു; പാക്കേജുകൾ മാർച്ച് നാല് മുതൽ ബുക്ക് ചെയ്യാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  
Web Desk
February 24, 2026 | 1:11 PM

saudi domestic hajj registration 2026 nusuk app

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഊദി അറേബ്യയ്ക്കുള്ളിലെ സ്വദേശികൾക്കും വിദേശികൾക്കുമായുള്ള രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. ഫെബ്രുവരി 23 (റമദാൻ 6) തിങ്കളാഴ്ച മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചതെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. എങ്കിലും മാർച്ച് 4 (റമദാൻ 15) മുതൽ മാത്രമേ ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. 

അപേക്ഷിക്കേണ്ട വിധം

സഊദി പൗരന്മാർക്കും ഇഖാമയുള്ള പ്രവാസികൾക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം. ഇതുവരെ ഹജ്ജ് കർമ്മം നിർവഹിക്കാത്തവർക്കാണ് ഈ ഘട്ടത്തിൽ മുൻ​ഗണന നൽകുക. ഷവ്വാൽ മാസം അവസാനം വരെ ഇവർക്ക് പ്രാധാന്യം നൽകും.

ശേഷമാണ് മറ്റുള്ളവരെ പരി​ഗണിക്കുക. അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് പൂർത്തിയായിരിക്കണം, മന്ത്രാലയത്തിന്റെ ആരോഗ്യപരമായ നിബന്ധനകൾ പാലിച്ചിരിക്കണം, പ്രവാസികൾക്ക് വ്യക്തമായ താമസരേഖയും ഉണ്ടായിരിക്കണം. ചുരുങ്ങിയത് ഒരു വർഷമെങ്കിലും മുൻപ് ഇഖാമ ലഭിച്ചവർക്കായിരിക്കും പ്രവാസികളിൽ മുൻഗണന നൽകുക. SADAD സിസ്റ്റം വഴി ഫീസ് അടയ്ക്കുന്നതോടെ ഹജ്ജ് പെർമിറ്റ് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 1966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

The Ministry of Hajj and Umrah has opened registration for domestic pilgrims for Hajj 2026. Saudi citizens and residents can apply via the Nusuk app starting Feb 23.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം 

National
  •  16 days ago
No Image

ഷുഹൈബ് വധക്കേസ്: കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി

Kerala
  •  16 days ago
No Image

മാലിന്യം ദിവസങ്ങളായി ശേഖരിച്ചില്ല; നഗരസഭ കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമയുടെ പ്രതിഷേധം

Kerala
  •  16 days ago
No Image

ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി; സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

Kerala
  •  16 days ago
No Image

അതിരപ്പിള്ളിയിൽ വനം മന്ത്രിയുടെ വാഹനത്തിന് 'ചെക്കുവെച്ച്' കാട്ടാന; പടക്കം പൊട്ടിച്ച് ആനയെ തുരത്തി ഉദ്യോ​ഗസ്ഥർ

Kerala
  •  17 days ago
No Image

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

Kerala
  •  17 days ago
No Image

ഡി.കെ മന്ത്രിസഭയില്‍ സിദ്ധരാമയ്യയുടെ മകനും?; സിദ്ധരാമയ്യ പക്ഷത്തു നിന്ന് ഒമ്പത് പേര്‍ക്ക് സാധ്യതയെന്ന് സൂചന

National
  •  17 days ago
No Image

വൈറ്റമിൻ ഡി3 ഉൾപ്പെടെ 30 മരുന്നുകൾക്ക് ചില്ലറവില നിശ്ചയിച്ച് എൻ.പി.പി; കൂടുതൽ ഈടാക്കിയാൽ നടപടി 

National
  •  17 days ago
No Image

ഐ.പി.എൽ വിജയാഘോഷം അക്രമാസക്തം; കുർണൂലിൽ ആർ.സി.ബി ആരാധകർ ബസ് തകർത്തു, ഗതാഗതം തടസ്സപ്പെടുത്തി

National
  •  17 days ago
No Image

ഐ.പി.എൽ ഫൈനൽ കഴിഞ്ഞ് മടങ്ങവേ ഗുജറാത്ത് ടൈറ്റൻസ് ടീം സഞ്ചരിച്ച ബസിന് തീപിടിച്ചു; താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  17 days ago