HOME
DETAILS

ഇനി ശരീരം കീറിമുറിക്കേണ്ടി വരില്ല; മെഡിക്കല്‍ കോളേജുകളില്‍ 'വെര്‍ച്വല്‍ ഓട്ടോപ്‌സി' നടപ്പാക്കാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ പരിഗണനയില്‍ വിപ്ലവകരമായ മാറ്റം

  
June 01, 2026 | 5:35 AM

kerala medical colleges virtual autopsy proposal to reduce conventional postmortems

 


തിരുവനന്തപുരം: മരണാനന്തര പരിശോധനകളില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളത്തിലെ ഫൊറന്‍സിക് മേഖല. മൃതദേഹങ്ങള്‍ കീറിമുറിക്കാതെ തന്നെ മരണകാരണം കണ്ടെത്താന്‍ സഹായിക്കുന്ന 'വെര്‍ച്വല്‍ ഓട്ടോപ്‌സി' (വിര്‍ട്ടോപ്‌സി) സംവിധാനം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കാനുള്ള വിശദമായ പദ്ധതി രേഖ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയും പൊലിസ് സര്‍ജനുമായ ഡോ. എ.കെ ഉന്മേഷ് തയ്യാറാക്കിയ പ്രൊപ്പോസലാണ് നിലവില്‍ ആരോഗ്യവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.

പ്രിയപ്പെട്ടവരുടെ മരണത്തില്‍ തകര്‍ന്നിരിക്കുന്ന ബന്ധുക്കള്‍ക്ക്, മൃതദേഹം കീറിമുറിച്ചുള്ള പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാക്കുന്ന മാനസിക വിഷമം ചെറുതല്ല. എന്നാല്‍ സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയ അത്യാധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശരീരത്തില്‍ ഒരു മുറിവ് പോലുമേല്‍പ്പിക്കാതെ ആന്തരികാവയവങ്ങളുടെയും പരിക്കുകളുടെയും കൃത്യമായ ചിത്രം വെര്‍ച്വല്‍ ഓട്ടോപ്‌സിയിലൂടെ ലഭ്യമാകും.

എല്ലാത്തരം മരണങ്ങളിലും (ഉദാഹരണത്തിന് സങ്കീര്‍ണ്ണമായ കൊലപാതക കേസുകള്‍) ഈ രീതി പൂര്‍ണ്ണമായി പ്രായോഗികമല്ലെങ്കിലും കേരളത്തില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ 60 ശതമാനത്തോളം കേസുകളിലും പരമ്പരാഗത രീതി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റോഡപകടങ്ങള്‍, സാക്ഷികളുള്ള മറ്റ് അപകടമരണങ്ങള്‍, അസ്വാഭാവികമായ സ്വാഭാവിക മരണങ്ങള്‍ എന്നിവയിലെല്ലാം കത്തി വയ്ക്കാതെയുള്ള ഈ അത്യാധുനിക പരിശോധന ഫലപ്രദമായി ഉപയോഗിക്കാം.

ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ വെര്‍ച്വല്‍ ഓട്ടോപ്‌സി കേന്ദ്രമായി ഇത് മാറും. നിലവില്‍ ഡല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള രാജ്യത്തെ ചുരുക്കം ചില പ്രമുഖ കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ആദ്യഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൈലറ്റ് പ്രോജക്റ്റായി ഇത് ആരംഭിക്കാനാണ് ശുപാര്‍ശ. ഫൊറന്‍സിക് മെഡിസിന്‍, റേഡിയോളജി, നീതിന്യായ വ്യവസ്ഥ, പൊലിസ് എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും ശാസ്ത്രീയമാക്കാനും പുതിയ പരിഷ്‌കാരം സഹായിക്കും.

 

Kerala government is considering a proposal by forensic experts to introduce non-invasive virtual autopsies in medical colleges to avoid surgical dissection in eligible cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  a day ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  a day ago