HOME
DETAILS

ഐക്യരാഷ്ട്രസഭയിൽ സഊദിയുടെ മനുഷ്യാവകാശ റിപ്പോർട്ട്; നേട്ടങ്ങൾ വിശദീകരിച്ച് ഡോ. ഹാല അൽ-തുവൈജിരി

  
February 24, 2026 | 12:40 PM

saudi arabia human rights vision 2030 migrant rights

റിയാദ്: സഊദിയിലെ 1.5 കോടിയിലധികം വരുന്ന വിദേശികളുടെ അവകാശങ്ങൾ നിയമപരമായും ഭരണഘടനാപരമായും  സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സഊദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. ഹാല അൽ-തുവൈജിരി. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ 61ാമത് സെഷനിൽ സംസാരിക്കവെയായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സഊദിയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരെ സംരക്ഷിക്കാൻ ശക്തമായ നിയമസംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്നും അവർ വ്യക്തമാക്കി.

സഊദി വിഷൻ 2030ന്റെ ഭാഗമായി രാജ്യം തൊഴിൽ-മനുഷ്യാവകാശ രം​ഗത്ത് വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും എടുത്തു പറഞ്ഞു. തൊഴിലിടങ്ങളിലെ സുര​ക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ 15 ശതമാനത്തിൽ നിന്നും 73 ശതമാനമായി വർധിച്ചു. അതിനാൽ തന്നെ അപകട മരണങ്ങൾ 70 ശതമാനമായി കുറയുന്നതിന് കാരണമായി. 2016ൽ 12.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025ഓടെ 7 ശതമാനമായി കുറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം 34 ശതമാനമായി ഉയർന്നത് ശുഭപ്രതീക്ഷയാണ്. 2017നെ അപേക്ഷിച്ച് 108 ശതമാനം വളർച്ചയാണ് സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ ഉണ്ടായിട്ടുള്ളത്.

സീനിയർ മാനേജ്‌മെന്റ് തസ്തികകളിൽ 44 ശതമാനം സ്ത്രീകളാണ് എന്നത് ഏറെ അഭിമാനിക്കാൻ സാധിക്കുന്ന കാര്യമാണ്. തൊഴിലിടങ്ങളിൽ വിവേചനം കുറഞ്ഞതിൽ 'സ്പോർട്സ് ലോ' ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗസ്സ, യമനും സുദാൻ വിഷയം, ശിശു സംരക്ഷണം എന്നിവയിൽ സഊദി അറേബ്യയുടെ നിലപാട് പ്രശംസാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു. 

Saudi Human Rights Commission President Dr. Hala Al-Tuwaijri highlights the Kingdom's progress in protecting 15 million expats and achieving major milestones in women's empowerment at the UNHRC session in Geneva.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  13 hours ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  13 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  14 hours ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  14 hours ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  14 hours ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  15 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  15 hours ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  15 hours ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  16 hours ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  16 hours ago