HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

  
Web Desk
February 27, 2026 | 11:08 AM

The petition seeking cancellation of the bail granted to Rahul Mankootathil has been adjourned for consideration

തിരുവനന്തപുരം:ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ പരാതിയില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവധിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി. തര്‍ക്കം എഴുതി സമര്‍പ്പിക്കണം ഇതിനായി സമയം വേണമെന്ന പ്രതിഭാഗ ആവശ്യത്തെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ ശാസ്ത്തമംഗലം അജിത് കോടതിയില്‍ ഹാജരായി. ബലാത്സംഗം ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ഇരയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കിയത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണം എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ വിശദമായ വാദം കോടതി മാര്‍ച്ച് ആറിലേക്ക് വീണ്ടും പരിഗണിക്കും. 

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ നല്‍കിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ലംഘിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

Kerala
  •  13 days ago
No Image

ക്രിക്കറ്റ് ലോകത്തെ നടുക്കി വീണ്ടും നാണിപ്പിക്കുന്ന സംഭവം; പന്ത് ചുരണ്ടൽ വിവാദത്തിൽ പാക് താരം ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

Cricket
  •  13 days ago
No Image

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  13 days ago
No Image

ആൾദൈവത്തിന്റെ പീഡനക്കെണിയിൽ 150-ലേറെ സ്ത്രീകൾ; മയക്കുമരുന്ന് കലർത്തിയ പാനീയവും ഹിപ്നോട്ടിസവും ആയുധമാക്കി അശോക് ഖരാത്ത്

crime
  •  13 days ago
No Image

വോട്ട് കച്ചവട ആരോപണം: കടുത്ത നീക്കവുമായി യുഡിഎഫ്; എ.എ റഹീമിനും സി.പി.എം ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി

Kerala
  •  13 days ago
No Image

കുതിച്ച് യുഎഇയിലെ ഇന്ധനവില: ലിറ്ററിന് 80 ഫിൽസ് വർദ്ധന; പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു

uae
  •  13 days ago
No Image

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

National
  •  13 days ago
No Image

യുഎഇയിൽ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നതിൽ വൻ മാറ്റം; ശമ്പളം വൈകിയാലും പിഴയടച്ചില്ലെങ്കിലും ഇനി പണി കിട്ടും!

uae
  •  13 days ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ ദാരുണാന്ത്യം: ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

National
  •  13 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണം: മേജർ ജനറൽ ജംഷിദ് ഇസ്ഹാഖി കുടുംബവും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐആർജിസി

International
  •  13 days ago