HOME
DETAILS

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

  
Web Desk
March 31, 2026 | 7:55 AM

four killed nine injured in highway tunnel explosion in china

 

ബീജിങ്: ചൈനയിലെ ചോങ്കിങ് മുന്‍സിപ്പാലിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ഹൈവേ തുരങ്കത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നാല് തൊഴിലാളികള്‍ മരണപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഹുബെയ്, സിചുവാന്‍ പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ നിര്‍മാണ സ്ഥലത്താണ് തിങ്കളാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.

തുരങ്കം തുരക്കുന്നതിനിടെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തുവന്ന മീഥേന്‍ പോലുള്ള ജ്വലന വാതകങ്ങള്‍ (കത്തിപ്പിടിക്കാന്‍ സാധ്യതയുള്ള) വായുസഞ്ചാരമില്ലാത്ത തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു. ഒരാളെ കാണാതാവുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, പിന്നീട് നടത്തിയ തിരച്ചിലിലാണ് കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

സംഭവത്തില്‍ ചൈനീസ് ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. നിര്‍മാണ വേളയില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. വാഞ്ചോ ഡിസ്ട്രിക്റ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ അപകടം സ്ഥിരീകരിക്കുകയും പ്രദേശം സീല്‍ ചെയ്യുകയും ചെയ്തു. അതിവേഗ വികസനം നടക്കുമ്പോഴും ചൈനയിലെ നിര്‍മാണ മേഖലകളില്‍ സുരക്ഷാ വീഴ്ചകള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

 

A gas explosion at a highway tunnel under construction in Chongqing, China, claimed four lives and left nine others injured, highlighting ongoing safety concerns in the country's rapid infrastructure sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  4 hours ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  4 hours ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  4 hours ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  4 hours ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  5 hours ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  5 hours ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  5 hours ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  5 hours ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  6 hours ago
No Image

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

Cricket
  •  6 hours ago