HOME
DETAILS
MAL
പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്
Web Desk
March 31, 2026 | 7:25 AM
തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി പാടിയ 'പോറ്റിയെ കേറ്റിയേ' പാരഡി ഗാനത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ഒന്ന് ആലോചിച്ചു നോക്കിയാൽ പാട്ടിനുള്ള
ഉത്തരം ലഭിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള സ്വർണ്ണക്കൊള്ളക്കേസ് പ്രതികൾക്കും അതുമായി ബന്ധപ്പെട്ടവർക്കും സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്ന കാര്യം ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. കൂടാതെ, ഇടതുമുന്നണി വർഗീയതയുമായി ഒത്തുപോകുന്നു എന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള പ്രചാരണങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."