HOME
DETAILS

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

  
Web Desk
March 05, 2026 | 6:29 PM

changes in governors in more states

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് നടപടി. ആനന്ദബോസിന് പകരം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. 

ബംഗാളിന് പുറമെ ഡല്‍ഹി, ബിഹാര്‍, തെലങ്കാന, നാഗാലാന്റ് സംസ്ഥാനങ്ങളിലും മാറ്റമുണ്ട്. ആര്‍എന്‍ രവിക്ക് പകരം തമിഴ്‌നാട്ടില്‍ നിലവില്‍ പുതിയ ഗവര്‍ണറെ നിശ്ചയിച്ചിട്ടില്ല. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനാണ് തമിഴ്‌നാടിന്റെ അധിക ചുമതല. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പകരം റിട്ട ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അത ഹസൈന്‍ ആണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍. 

ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറായി തരണ്‍ജിത് സിങ് സന്ധുവിനെ നിയമിച്ചു. ഡല്‍ഹിയിലെ ഗവര്‍ണറായിരുന്ന വിനയ്കുമാര്‍ സക്‌സേനയെ ലഡാക്കിലേക്കും, തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്രയിലേക്കും മാറ്റിയിട്ടുണ്ട്. നന്ദകിഷോര്‍ യാദവാണ് നാഗാലാന്റിലെ പുതിയ ഗവര്‍ണര്‍. 

അതേസമയം രാജിവെച്ച ലഡാക് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ശിവപ്രതാപ് ശുക്ലയെ പുതിയ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. 

Central government ordered a reshuffle of governors in states. R. N. Ravi, currently governor of Tamil Nadu, has been appointed as the new governor of west bengal. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  6 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  7 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  7 days ago