HOME
DETAILS

പത്തനംതിട്ടയില്‍ എസി കത്തിയമര്‍ന്നു; വയോധിക ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
April 25, 2026 | 5:02 AM

miraculous escape elderly couple survives as AC catches fire in pathanamthitta

 

പത്തനംതിട്ട: കോഴഞ്ചേരിയില്‍ വീടിനുള്ളിലെ എയര്‍ കണ്ടീഷണര്‍ (എസി) പൊട്ടിത്തെറിച്ച് തീ പടര്‍ന്നു. കോഴഞ്ചേരി സ്വദേശിയായ മാത്യു തോമസിന്റെ വീട്ടിലാണ് രാത്രി അപകടമുണ്ടായത്. രാത്രിയില്‍ എട്ടരയോടെ നടന്ന സംഭവത്തില്‍ മാത്യുവും ഭാര്യയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏഴ് വര്‍ഷത്തോളം പഴക്കമുള്ള എസിയാണ് കത്തിനശിച്ചത്. കഠിനമായ ചൂട് കാരണം എസി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചതാകാം ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി എസി സര്‍വീസ് ചെയ്തിരുന്നില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. എസിയില്‍ നിന്ന് തീപ്പൊരി പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ദമ്പതികള്‍ പുറത്തേക്ക് ഓടി മാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

 

എസി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍

വേനല്‍ക്കാലത്ത് എസിയുടെ അമിത ഉപയോഗം വര്‍ധിക്കുന്നതിനാല്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യേണ്ടത് അനിവാര്യമാണ്. പഴയ മെഷീനുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നത് വയറിങിന് അമിതഭാരമുണ്ടാക്കാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് അഗ്‌നിശമന രക്ഷാസേന മുന്നറിയിപ്പ് നല്‍കുന്നു.

 

An elderly couple in Kozhencherry, Pathanamthitta, had a narrow escape after their seven-year-old air conditioner caught fire due to a suspected short circuit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനറി കോട്ടയെ പിടിച്ചുകുലുക്കി മൊറോക്കൻ പടയോട്ടം; ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

International
  •  7 days ago
No Image

വ്യോമസേന വിമാന ദുരന്തം: ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  7 days ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  7 days ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  7 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  7 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  7 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  7 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  7 days ago