HOME
DETAILS

പോടാ പുല്ലേ പൊലിസേ വിളി; ബി.ജെ.പി വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ആര്‍ ശ്രീലേഖയേയും ഡെപ്യൂട്ടി മേയറേയും പ്രതിചേര്‍ത്തു

  
April 25, 2026 | 6:54 AM

vattiyoorkavu-police-station-march-r-sreelekha-deputy-mayor-case

തിരുവനന്തപുരം: ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പിയും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്തു. സംധര്‍ഷം നടന്ന സമരം ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശ്രീലേഖ അഞ്ചാം പ്രതിയും ആശാനാഥ് ആറാം പ്രതിയുമാണ്. 

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കൗണ്‍സിലര്‍മാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി. കെ പ്രശാന്ത് എം.എല്‍.എ കമ്മിഷണര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പിസി.പി.എം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധത്തിനിടെയാണ് ശ്രീലേഖ പൊലിസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചത്. 'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ..പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്'... ഇങ്ങനെ പോകുന്നു മുദ്രാവാക്യം. മഴനനഞ്ഞുകൊണ്ടാണ് ശ്രീലേഖയും സംഘവും മുദ്രാവാക്യം വിളിച്ചത്.

അതേസമയം,പ്രതിഷേധത്തിനിടെ പൊലിസുകാരെ പോടാ പുല്ലേയെന്ന് വിളിച്ചതിന് മറുപടിയുമായി ശ്രീലേഖ രംഗത്തെത്തിയിരുന്നു . സര്‍വിസില്‍ ഇരുന്നപ്പോഴും പോടാ പുല്ലേയെന്ന് വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ പറഞ്ഞു. ഗുരുതര തെറ്റുകള്‍ ചെയ്യുന്ന പൊലിസുകാരെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുമുണ്ട്. അന്നൊന്നും ആരും എനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തുകൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നതെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

The Kerala Police have registered a case against former DGP R. Sreelekha and Thiruvananthapuram Deputy Mayor P.K. Raju in connection with the BJP's protest march to the Vattiyoorkavu Police Station.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജ്‌റ പുതുവത്സരം: തിങ്കളാഴ്ച അബൂദബിയില്‍ പാര്‍ക്കിങ്ങിനും ടോളിനും ഇളവ്

uae
  •  8 days ago
No Image

പ്രവാസി എന്നും പുറത്തോ?: സമ്പദ്ഘടനയുടെ നട്ടെല്ല്; എന്നിട്ടും അവഗണന മാത്രം 

Kerala
  •  8 days ago
No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  8 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  8 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  8 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  8 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  8 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  8 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  8 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  8 days ago