അതിരുകൾ ഭേദിച്ച സ്വപ്നങ്ങൾ: ഫലസ്തീൻ വിദ്യാർത്ഥി ഖലീൽ മഹ്മൂദും കൊളംബിയ സർവ്വകലാശാലയിലെ അതിജീവനവും
അമേരിക്കൻ സ്വപ്നങ്ങളുടെ തിളക്കത്തിനിടയിലും നിഴൽ വീഴ്ത്തുന്ന കുടിയേറ്റ നിയമങ്ങളുടെയും വ്യക്തിഗത പോരാട്ടങ്ങളുടെയും നേർചിത്രമാണ് ഖലീൽ മഹ്മൂദ് എന്ന യുവാവിന്റെ ജീവിതം. ന്യൂയോർക്കിലെ തിരക്കേറിയ തെരുവുകൾക്കും കൊളംബിയ സർവ്വകലാശാലയുടെ പ്രൗഢമായ ക്ലാസ് മുറികൾക്കുമിടയിൽ, തന്റെ സ്വത്വത്തിനും നിലനില്പിനും വേണ്ടി ഒരു യുവാവ് നടത്തുന്ന പോരാട്ടം ആധുനിക അമേരിക്കയിലെ കുടിയേറ്റ പ്രതിസന്ധികളെ തുറന്നുകാട്ടുന്ന ഒന്നാണ്.
പ്രതീക്ഷകളുടെ ചിറകിലേറി ന്യൂയോർക്കിലേക്ക്:
1995ൽ സിറിയയിലെ ഒരു അഭയാർഥി കാമ്പിൽ പലസ്തീൻ ദമ്പതികളുടെ മകനായി കൊണ്ടാണ് മഹ്മൂദ് ഖലീൽ ജനിക്കുന്നത്. മഹ്മൂദിന്റെ മാതാവിന്റെ പൂർവികർ ഉസ്മാനിയ ഖിലാഫത്തിന്റെ സമയത്ത് അൽജീരിയയിൽ നിന്നും പലസ്തീനിലേക്ക് കുടിയേറിയവരാണ്. എന്നാൽ ഇസ്രായേൽ അധിനിവേശത്തോടെ ദേശം നഷ്ടപ്പെട്ട ഖലീലിന്റെ കുടുംബം സിറിയയിലേക്ക് കുടിയേറി.
സിറിയയിൽ വെച്ച് സിറിയൻ വിപ്ലവത്തിന്റെ സമയം ബഷാറുൽ അസദിന്റെ അടിച്ചമർത്തലുകൾക്കെതിരെ ഖലീൽ തന്റെ സുഹൃത്തുക്കളോടൊപ്പം പോരാടുന്നുണ്ട്. എന്നാൽ തന്റെ സുഹൃത്തുക്കൾ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിൽ ഖലീൽ 2013ൽ സിറിയയിൽ നിന്നും ലബനാനിലേക്ക് കുടിയേറി. ബെയ്റൂത്തിലെ ലബനീസ് അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ഖലീൽ കമ്പ്യൂട്ടർ സയസിൽ ബിരുദം കരസ്ഥമാക്കുന്നത്.
പിന്നീട് അവിടെ നിന്ന് ഒരു മികച്ച ഭാവി സ്വപ്നം കണ്ടാണ് ഖലീൽ മഹ്മൂദ് ന്യൂയോർക്കിൽ എത്തുന്നതും. അസാമാന്യമായ ബുദ്ധിശക്തിയും കഠിനാധ്വാനവും അവനെ ലോകപ്രശസ്തമായ കൊളംബിയ സർവ്വകലാശാലയിലെത്തിച്ചു. പലസ്തീൻ വേരുകളുള്ള സിറിയയിൽ നിന്നുള്ള ഒരു സാധാരണ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള യുവാവിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നേട്ടമായിരുന്നു. എന്നാൽ, അക്കാദമിക് മികവിനേക്കാൾ വലിയ പ്രതിബന്ധങ്ങൾ ഖലീലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ സങ്കീർണ്ണമായ കുടിയേറ്റ നിയമങ്ങൾ!
നിയമക്കുരുക്കുകളും അനിശ്ചിതത്വത്തിന്റെ നിഴലും:
2024 മുതൽ തന്നെ ഗസ്സയ്ക്ക് വേണ്ടിയുള്ള പോരാട്ടാത്തിൽ ഖലീൽ സജ്ജീവ സാന്നിധ്യമായിരുന്നു. അമേരിക്കൻ - ഇസ്രായേൽ ബന്ധത്തെയും, പലസ്തീനിൽ നടന്ന് കൊണ്ടിരുന്ന വംശഹത്യയും സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ മുന്നിൽ ഖലീൽ തുറന്ന് കാട്ടി. ഖലീലിന്റെ ഈ പ്രതിഷേധങ്ങളോട് അമേരിക്ക പ്രതികാരം വീട്ടിയത് മറ്റൊരു രീതിയിലായിരുന്നു.
2026-ൽ അമേരിക്കൻ കുടിയേറ്റ നിയമങ്ങളിൽ വന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ഖലീലിന്റെ ജീവിതത്തെ താളംതെറ്റിച്ചു. സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ അവനെ പെട്ടെന്നൊരു ദിവസം "നിയമവിരുദ്ധ" കുടിയേറ്റക്കാരന്റെ പട്ടികയിലേക്ക് തള്ളിയിട്ടു. ക്ലാസ് മുറികളിൽ പരീക്ഷകളെ നേരിട്ടിരുന്ന ഖലീലിന് പെട്ടെന്ന് കോടതിമുറികളിലെ വാദങ്ങളെയും ഡിപ്പോർട്ടേഷൻ (നാടുകടത്തൽ) ഭീഷണികളെയും നേരിടേണ്ടി വന്നു. താൻ കെട്ടിപ്പടുത്ത ജീവിതം ഏത് നിമിഷവും തകർന്നുവീഴാം എന്ന അവസ്ഥ അവനെ മാനസികമായി തളർത്തി.
എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുന്ന സമയത്താണ് ഖലീലിന്റെ കൂട്ടുകാരും, അധ്യാപകരും അവന് സഹായവുമായി വന്നെത്തുന്നത്.
അങ്ങനെ ഖലീലിന്റെ അവസ്ഥയറിഞ്ഞ കൊളംബിയ സർവ്വകലാശാലയിലെ സഹപാഠികളും അധ്യാപകരും അവന് ചുറ്റും ഒരു പ്രതിരോധം തീർത്തു. ക്യാമ്പസിനുള്ളിൽ അവനെ സംരക്ഷിക്കാനായി വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. "വിദ്യാഭ്യാസത്തിന് അതിരുകളില്ല" എന്ന മുദ്രാവാക്യം ക്യാമ്പസിൽ മുഴങ്ങി. സർവ്വകലാശാല അധികൃതർ അവന് നിയമസഹായം വാഗ്ദാനം ചെയ്തുവെങ്കിലും, ഫെഡറൽ ഏജൻസികളുടെ കർശന നിലപാടുകൾക്ക് മുന്നിൽ അവർക്കും പരിമിതികളുണ്ടായിരുന്നു. ഈ പോരാട്ടം വെറുമൊരു വ്യക്തിയുടെ പ്രശ്നമല്ലെന്നും, മറിച്ച് ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഒന്നാണെന്നും ഖലീലിന് വേണ്ടിയുള്ള പ്രതിഷേധങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞു. ഒപ്പം പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തെയും വിദ്യാർത്ഥികൾ ഈ പ്രക്ഷോഭത്തിലൂടെ ചോദ്യം ചെയ്തു.
നഷ്ടപ്പെട്ട വേരുകളും തേടുന്ന തീരങ്ങളും:
സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്നത് ഖലീലിനെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ സിറിയയിലേക്കോ, ലബനാനിലേക്കോ മടങ്ങുക എന്നതിനെ കുറിച്ച് ഖലീൽ ചിന്തിക്കുന്നില്ല. ന്യൂയോർക്കിലെ തന്റെ കൊച്ചു മുറിയിലിരുന്ന് ജനലിലൂടെ പുറത്തെ ലോകത്തേക്ക് നോക്കുമ്പോൾ, താൻ അന്യനാണെന്ന ബോധം അവനെ വേട്ടയാടി. "ഞാൻ ഇവിടെ പഠിക്കുന്നു, ഇവിടെ നികുതി അടയ്ക്കുന്നു, ഈ സമൂഹത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഞാൻ പുറന്തള്ളപ്പെടുന്നു?" എന്ന അവന്റെ ചോദ്യം വ്യവസ്ഥിതിക്ക് നേരെയുള്ള വിരൽചൂണ്ടലായിരുന്നു.
ഖലീൽ മഹ്മൂദിന്റെ കഥ ഇനിയും അവസാനിച്ചിട്ടില്ല. നിയമപോരാട്ടങ്ങൾ തുടരുകയാണ്. അവന്റെ പോരാട്ടം അമേരിക്കൻ കുടിയേറ്റ നയങ്ങളിലെ പോരായ്മകളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിമരുന്നിട്ടു. ഒരു വശത്ത് ലോകോത്തര വിദ്യാഭ്യാസം നൽകി പ്രതിഭകളെ ആകർഷിക്കുകയും, മറുവശത്ത് നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കി അവരെ പുറത്താക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ ഖലീൽ ഒരു പ്രതീകമായി മാറുകയാണ്.
ഇന്ന്, കൊളംബിയയിലെ ലൈബ്രറികളിൽ പുസ്തകങ്ങൾക്കിടയിൽ തലപുകയ്ക്കുമ്പോഴും ഖലീലിന്റെ കാതുകൾ സൈറൺ മുഴക്കങ്ങൾക്കായി കാതോർക്കുന്നുണ്ടാകാം. എങ്കിലും, തളരാത്ത മനസ്സുമായി അവൻ തന്റെ സ്വപ്നങ്ങളെ മുറുകെ പിടിക്കുന്നു. അത് ഖലീലിന്റെ മാത്രം കഥയല്ല, മറിച്ച് മെച്ചപ്പെട്ട ജീവിതത്തിനായി നാടുവിട്ട ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ആത്മസംഘർഷങ്ങളുടെ നേർച്ചിത്രമാണ്.
English summary : The article highlights the severe challenges faced by Khalil Mahmoud, a Palestinian student from Syria studying at Columbia University. His journey underscores the harsh realities of modern US immigration policies, contrasting the "American Dream" with the constant threat of deportation.
Born in 1995 in a Syrian refugee camp to Palestinian parents, Khalil's early life was marked by displacement. After participating in protests against Bashar al-Assad during the Syrian revolution, he fled to Lebanon in 2013 to avoid arrest.
Khalil earned a Computer Science degree from the Lebanese American University in Beirut before his hard work and brilliance secured him a spot at Columbia University in New York.
Since 2024, Khalil has been a highly active voice on campus advocating for Palestine and criticizing US-Israel relations. In 2026, sudden, restrictive changes to US student visa laws abruptly reclassified him as an "illegal" immigrant, forcing him to fight deportation in court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."