HOME
DETAILS

പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍, ഇസ്‌റാഈലിന് നേരെ വീണ്ടും മിസൈല്‍;  ഇറാഖിലെ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍

  
Web Desk
March 09, 2026 | 5:53 AM

iran intensifies retaliation after selecting supreme leader missile attack on israel and drone near us base in iraq

ബാഗ്ദാദ്: പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഇന്ന് പുലര്‍ച്ചെ ഇസ്‌റാഈലിന് നേരെ ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇസ്‌റാഈലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. പിന്നാലെ ഹൈഫ, അപ്പര്‍, വെസ്റ്റേണ്‍ ഗലീലി, ഗോലാന്‍ എന്നിവിടങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ഹൈഫയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഇറാനില്‍ നിന്ന് വിക്ഷേപണങ്ങള്‍ ഉണ്ടായതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.

ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തില്‍ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ സൈനിക കേന്ദ്രമായ വിക്ടോറിയ ബേസിനടുത്തേക്കാണ് ഡ്രോണ്‍ എത്തിയത്.

ഇറാഖി വ്യോമ പ്രതിരോധ സേന ഇത് വെടിവച്ചിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ ഈ താവളത്തെ ലക്ഷ്യമിട്ടിരുന്നു.

 

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും 200ലധികം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തങ്ങള്‍ ഇതിനകം ആക്രമിച്ചതായി ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു. 

അമേരിക്കക്കും ഇസ്‌റാലിനുമെതിരെ കുറഞ്ഞത് ആറ് മാസത്തേക്കുകൂടി തീവ്രയുദ്ധം തുടരാനുള്ള ആയുധശേഖരം കൈവശമുണ്ടെന്നും ഐ.ആര്‍.ജി.സി വ്യക്തമാക്കി. ഇതുവരെയുള്ള ആക്രമണങ്ങള്‍ തങ്ങളുടെ യഥാര്‍ഥ സൈനികശേഷിയുടെ ചെറിയൊരു അംശം മാത്രമാണെന്ന് റെവല്യൂഷനറി ഗാര്‍ഡ്സ് വക്താവ് അലി മുഹമ്മദ് നൈനി പ്രതികരിച്ചു. സംഘര്‍ഷം തുടരുകയാണെങ്കില്‍ പുതിയ തന്ത്രപ്രധാനമായ ആയുധങ്ങളും കൂടുതല്‍ ശക്തമായ ആക്രമണങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനോടൊപ്പം ഒരു തുറന്ന യുദ്ധം തുടരാന്‍ തക്കമുള്ള എല്ലാ സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

tensions in the middle east escalate as iran launches another missile toward israel after the selection of its supreme leader, while a drone is reported near a us-controlled military base in iraq.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  13 hours ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  13 hours ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  13 hours ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  13 hours ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  21 hours ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a day ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a day ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a day ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a day ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a day ago