റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു
ദുബൈ: ഇമാറാത്തിലെ ഏറ്റവും തിരക്കേറിയ പ്രധാന ഹൈവേകളിലും ആഭ്യന്തര റോഡുകളിലും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). വാർഷിക മുൻകരുതൽ റോഡ് അറ്റകുറ്റപ്പണി പരിപാടിയുടെ ഭാഗമായി ദുബൈയിലുടനീളമുള്ള 17 കിലോമീറ്റർ അസ്ഫാൽറ്റ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആർടിഎ പൂർത്തിയാക്കി.
ജൂൺ ആദ്യവാരത്തോടെ പൂർത്തിയായ നവീകരണ പ്രവർത്തനങ്ങളിൽ ദുബൈയിലെ ഒമ്പത് പ്രധാന തെരുവുകളും ആറ് തന്ത്രപ്രധാന മേഖലകളും ഉൾപ്പെടുന്നു.
നവീകരിച്ച പ്രധാന റോഡുകൾ ഏതൊക്കെ?
ഇമാറാത്തിലെ ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡുകൾ റീ-താർ ചെയ്ത് സജ്ജമാക്കിയിരിക്കുന്നത്. നവീകരണം പൂർത്തിയായ പ്രധാന റൂട്ടുകൾ താഴെ പറയുന്നവയാണ്:
- ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്
- അൽ ഖവാനീജ് സ്ട്രീറ്റ്
- ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്
- ബാഗ്ദാദ് സ്ട്രീറ്റ്, അൽ മനാമ സ്ട്രീറ്റ്, അൾജീരിയ സ്ട്രീറ്റ്
- കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്
- റിയാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ വുഹൈദ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്.
കൂടാതെ മിർദിഫ്, സാബീൽ 1, മർഗാം, ജബൽ അലി ഇൻഡസ്ട്രിയൽ 2, അൽ തന്യ ഫിഫ്ത്ത്, അൽ ഗർഹൂദ് എന്നീ പ്രമുഖ വ്യവസായിക മേഖലകളിലെ ആന്തരിക റോഡുകളും സൈക്ലിംഗ് ട്രാക്കുകളും ഈ പദ്ധതിയിലൂടെ പുതുക്കിപ്പണിതിട്ടുണ്ട്.
എഐയും ലേസർ സാങ്കേതികവിദ്യയും; കൃത്യതയോടെ ആർടിഎ
റോഡുകളുടെ അവസ്ഥ കൃത്യമായി വിലയിരുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് അതോറിറ്റി ഉപയോഗിച്ചതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ഡയറക്ടർ അബ്ദുല്ല അലി ലൂത്ത വ്യക്തമാക്കി.
റോഡ് അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ഗതാഗത തടസ്സം പരമാവധി കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലുള്ള മികച്ച മാതൃകകളാണ് ആർടിഎ സ്വീകരിച്ചത്. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റൂട്ട് തിരിച്ചുവിടലുകൾ നടത്തിയത്.
അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ കടന്നുപോകുമ്പോൾ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, ഡിജിറ്റൽ ബോർഡുകളിലെ നിർദ്ദേശങ്ങളും ദിശാസൂചനകളും കൃത്യമായി പാലിക്കണമെന്നും ആർടിഎ ആവശ്യപ്പെട്ടു. റോഡുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആർടിഎയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ വികസനം.
Dubai RTA completes 17km road maintenance across key routes, including Sheikh Mohammed bin Zayed Road, using AI and laser technology for smoother travel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."