സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു
കുവൈത്ത് സിറ്റി:പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മംഗലാപുരം-കീഴൂർ സംയുക്ത ഖാളിയുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരിയുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
കാസർകോട് ജില്ലയിലെ മതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്ന,ലാളിത്യവും അഗാധമായ വിജ്ഞാനവും കൊണ്ട് ജനമനസ്സുകളിൽ വലിയ ആദരവ് നേടിയ അതുല്ല്യ പണ്ഡിത പ്രതിഭയായിരുന്ന ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗം സമസ്തക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Kuwait Kerala Islamic Council (KIC) expressed deep condolences on the passing of renowned scholar and Samastha Mushawara member Thwaqa Ahmed Maulavi Al-Azhari, describing his demise as a great loss to the community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."