എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍
കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്‍ ആദര്‍ശം വിട്ട് കളിക്കുന്നയാളല്ലെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍. താന്‍ അറിയുന്ന സതീശന്‍ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്നും മുഖ്യമന്ത്രിയെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ലക്ഷ്യംവെച്ചാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
കഴിഞ്ഞ 25 വര്‍ഷമായി വി.ഡി സതീശനെ തനിക്ക് അറിയാമെന്ന് പറഞ്ഞ ഗണേഷ് കുമാര്‍, മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ വാദവും തള്ളി. ' മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിക്കാണും. സമയം കൊടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക് പരിമിതി കാണും. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണ്. അദ്ദേഹത്തെ അവന്‍-ഇവന്‍ എന്നൊക്കെ വിളിക്കുന്നത് സംസ്‌കാരമില്ലായ്മയും തറവാടിത്തമില്ലായ്മയുമാണ്. ഏത് പര്‍ട്ടിയായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അര്‍ഹമായ മര്യാദയും അന്തസും നല്‍കണം. മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് ശരിയല്ല,' ഗണേഷ് കുമാര്‍ പറഞ്ഞു.
സതീശന്‍ 25 വര്‍ഷത്തിലധികമായുള്ള എന്റെ സുഹൃത്താണ്. എന്നാല്‍ സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദ. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള ആളാണ്. അദ്ദേഹത്തിന്റെ സമയം നല്‍കുന്നതില്‍ പരിമിതികള്‍ ഉണ്ടാകും. അത് നമ്മള്‍ മനസിലാക്കണം. നേരത്തെ മന്ത്രിയായും എംഎല്‍എയായും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് പല മുഖ്യമന്ത്രിമാരുടെയും തിരക്കുകളും നേരിട്ട് കണ്ടിട്ടുണ്ട്.
തന്റെ 'അഡ്രസ്' കളയുമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനക്കും ഗണേഷ് കുമാര്‍ ഗണേഷ് കുമാര്‍ മറുപടി നല്‍കി. തന്റെ അഡ്രസ് ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ എന്നതാണ്. 19ാം വയസില്‍ അഭിനയരംഗത്ത് എത്തി ലോകമറിയുന്ന കലാകാരനായി എന്നതാണ് മറ്റൊരു അഡ്രസ്. 25 വര്‍ഷമായി പൊതുരംഗത്ത് നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ്. ജനങ്ങളുടെ ഔദാര്യം മാത്രമാണ് തനിക്കുള്ളത്. മറ്റ് ആരുടെയും ഔദ്യാരം കൊണ്ടോ വളഞ്ഞവഴികളിലൂടെയോ ഉണ്ടായതല്ല. അത് ഇല്ലാതാക്കന്‍ ആര്‍ക്കും കഴിയില്ല,' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."