HOME
DETAILS

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

  
Web Desk
March 10, 2026 | 8:40 AM

chandrabose case nashtapariharam kittiyilla nishaminte jamyapekshayil sarkarinnu supreme court notice

ന്യൂഡൽഹി: ഏറെ ചർച്ച ചെയ്യപ്പെട്ട ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വ്യവസായിയുമായ മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി പത്ത് ദിവസത്തേക്ക് നീട്ടിവെച്ചു. കേസിൽ നിർണ്ണായകമായ പല നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ചന്ദ്രബോസിൻ്റെ ഭാര്യ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രിം കോടതി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ അപേക്ഷയിൻമേൽ കോടതി മുഹമ്മദ് നിഷാമിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു.

വിചാരണക്കോടതി വിധി പ്രകാരം 50 ലക്ഷം രൂപയാണ് ചന്ദ്രബോസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകേണ്ടിയിരുന്നത്. പ്രതിയോ സർക്കാരോ ഈ തുക കൈമാറണമെന്നായിരുന്നു ഉത്തരവെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. തുക ലഭിക്കാത്ത സാഹചര്യത്തിൽ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ചന്ദ്രബോസിൻ്റെ കുടുംബത്തിൻ്റെ അപേക്ഷ ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചന്ദ്രബോസിൻ്റെ ഭാര്യയ്ക്ക് വേണ്ടി അഭിഭാഷകൻ എം.ആർ. അഭിലാഷാണ് സുപ്രിം കോടതിയിൽ ഹാജരായത്. നഷ്ടപരിഹാര തുക വൈകുന്നതിലെ അനീതി അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അതേസമയം, തൻ്റെ ശിക്ഷാവിധിക്കെതിരെ നിഷാം നൽകിയ അപ്പീൽ നിലനിൽക്കെ, ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തിൽ കോടതി സംസ്ഥാന സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി നൽകാനാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം നൽകാൻ കോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതിനെ ശക്തമായി എതിർത്തു. സർക്കാരിൻ്റെ കടുത്ത നിലപാടിനെത്തുടർന്നാണ് വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.

സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ കോടതിയിൽ ഹാജരായി. പ്രതിയുടെ കുറ്റകൃത്യത്തിൻ്റെ ഗൗരവം പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വാദം. അടുത്ത പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ നഷ്ടപരിഹാര തുകയിലെ തർക്കത്തിലും ജാമ്യാപേക്ഷയിലും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.

 

 

The Supreme Court has postponed the bail application of businessman Mohammed Nisham, the convict in the Chandrabose murder case, for ten days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  5 hours ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  5 hours ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 hours ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 hours ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 hours ago
No Image

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ

Kuwait
  •  6 hours ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; കെ.എസ്.ആർ.ടി.സിക്ക് 'എട്ടിന്റെ പണി', 30,000 രൂപ പിഴ!

Kerala
  •  6 hours ago
No Image

ലൈംഗിക ഉത്തേജന മരുന്നുകള്‍ അമിതമായി ഉപയോഗിച്ചു; 29കാരന്‍ മരിച്ചു 

Kerala
  •  6 hours ago
No Image

വ്യാജ വിസ തട്ടിപ്പുകൾ വ്യാപകം; സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  6 hours ago
No Image

ഡൽഹിയിൽ റൺമഴ; ചരിത്രം തിരുത്തി പഞ്ചാബ് കിങ്‌സ്! ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ്

Cricket
  •  7 hours ago