HOME
DETAILS

ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്

  
March 10, 2026 | 9:59 AM

Trump says has not won enough in Iran War

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ വേണ്ടത്ര വിജയിക്കാനായില്ലെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധം വളരെപെട്ടെന്ന് അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷത്തിന്റെ ആദ്യഘട്ടത്തിലുള്ളതിനേക്കാൾ അമേരിക്കയ്ക്ക് മുന്നേറാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. മിയാമിയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനെതിരായ യുദ്ധം കൂടുതൽ സമയം നീണ്ടുനിൽക്കില്ല. എന്നാൽ, ഇറാൻ ആ​ഗോള എണ്ണവിതരണം തടസ്സപ്പെടുത്തിയാൽ പോരാട്ടം കനക്കും. യുദ്ധത്തിൽ ആത്യന്തിക വിജയമാണ് യു.എസ് ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു. 'ചില തിന്മകളിൽ നിന്ന് മുക്തിനേടാൻ അമേരിക്ക പശ്ചിമേഷ്യയിലേക്ക് ഒരു ചെറിയ വിനോദയാത്ര നടത്തുകയായിരുന്നു. ഇതൊരു ഹ്രസ്വകാല വിനോദയാത്രയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരവും അവ ഉൽപ്പാദിപ്പിക്കാനും വിക്ഷേപിക്കാനുമുള്ള അതിന്റെ കഴിവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് അമേരിക്ക അടുക്കുകയാണ്. ഞങ്ങൾ അവരെ പുറത്താക്കും. അവരെല്ലാം എവിടെയാണെന്ന് ഞങ്ങൾക്കറിയാം' ട്രംപ് പറഞ്ഞു. 

ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഇയുടെ മകൻ മുജ്തബ ഖാംനഇയെ തെരഞ്ഞടുത്തതിൽ നിരാശതോന്നുന്നുവെന്നു പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. എന്നാൽ, പിതാവിനെ ലക്ഷ്യവച്ചപോലെ മുജ്തബയെ ലക്ഷ്യംവയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  4 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  4 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  4 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  4 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  4 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  4 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  4 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  4 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  4 days ago