HOME
DETAILS

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

  
Web Desk
March 11, 2026 | 8:38 AM

drones crash near dubai airport four injured including an indian national

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ തകർന്നു വീണു. സംഭവത്തിൽ ഒരു ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്കേറ്റതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

അപകടത്തിൽ നിസാരമായി പരുക്കേറ്റ രണ്ട് ഘാന സ്വദേശികൾ, ഒരു ബംഗ്ലാദേശ് സ്വദേശി, ഒരു ഇന്ത്യൻ പൗരൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നിലവിൻ നാല് പേരും ചികിത്സയിലാണ്. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. എയർ ട്രാഫിക് നിലവിൽ സാധാരണ നിലയിലാണ്.

അതേസമയം യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾക്ക് ശേഷം DXB, DWC വിമാനത്താവളങ്ങൾ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപലപിച്ച് ചൈന

ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാർക്കും സൈനികേതര കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമർശിച്ചില്ലെങ്കിലും, മേഖലയിലെ സമാധാനത്തിന് വിഘാതമാകുന്ന നടപടികളെ ചൈന വിമർശിച്ചു.

 

On today morning, two drones crashed in the vicinity of Dubai International Airport (DXB). According to the Dubai Media Office, the incident resulted in injuries to four individuals: an Indian national sustained moderate injuries, while two Ghanaian nationals and one Bangladeshi national suffered minor injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാ നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  4 days ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  4 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  4 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  4 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  4 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  4 days ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  4 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  4 days ago