HOME
DETAILS

എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് എന്താണ് തടസം?: കേന്ദസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  
March 11, 2026 | 10:07 AM

What is the obstacle to establishing AIIMS in Kerala High Court sharply criticizes the Central Government-latestnews

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ എന്താണ് തടസമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാല്‍ കേരളത്തിന് എയിംസ് അത്യാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ വാക്ക് പാഴ്‌വാക്ക് മാത്രമാണോയെന്നും കോടതി ചോദിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ എയിംസ് നടപ്പിലാക്കുമ്പോള്‍ കേരളത്തോട് വിവേചനം കാണിക്കരുതെന്നും കോടതി പറഞ്ഞു. 

അതേസമയം 22 പുതിയ എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും 4 എണ്ണം നിര്‍മ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 2014 ല്‍ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളില്‍ സംസ്ഥാനത്തിനായി ആരോഗ്യമേഖലയില്‍ മാത്രം കേന്ദ്രം 4173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.

എന്നാല്‍ എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ 10 വര്‍ഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹൈക്കോടതിയില്‍ വാദിച്ചു. 2016 ല്‍ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം കേന്ദ്രത്തിന്റെ വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നല്‍കി. അത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകള്‍ക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  4 days ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  4 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  4 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  4 days ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  4 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  4 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  4 days ago