HOME
DETAILS

നിലപാട് വ്യക്തമാക്കാനൊരുങ്ങി ജി.സുധാകരന്‍; നാളെ നിര്‍ണായക വാര്‍ത്താസമ്മേളനം

  
March 11, 2026 | 11:05 AM

G Sudhakaran to clarify his stand crucial press conference tomorrow

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കാനൊരുങ്ങി ജി.സുധാകരന്‍. നാളെ രാവിലെ 11 മണിക്ക് പുന്നപ്ര വീട്ടില്‍ മാധ്യമങ്ങളെ കാണും. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ ഇവയിലൊന്നും വ്യക്തമായി പ്രതികരിക്കാതെയാണ് സുധാകരന്‍ കൃത്യമായ മറുപടി നല്‍കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. 

അതിനിടെ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ജി സുധാകരനുമായി ചര്‍ച്ച നടത്തി. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസ് നടത്തുന്നത്. 

ആറര പതിറ്റാട്ടിന്റെ സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ജി സുധാകരന്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നത്. ജനറല്‍ സെക്രട്ടറി എംഎ ബേബി, കേന്ദ്ര കമ്മറ്റിയംഗം സിഎസ് സുജാത, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തുടങ്ങി നിരവധി നേതാക്കള്‍ ജി സുധാകരനെ അനുനയത്തിന് സമീപിച്ചു. എന്നാല്‍, നിലപാടില്‍ നിന്ന് ഒരിഞ്ച് പിറകോട്ടില്ല ജി സുധാകരന്‍ വ്യക്തമാക്കി.

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനമെടുത്താല്‍ പൂര്‍ണ പിന്തുണ കോണ്‍ഗ്രസ്  വാഗ്ദാനം ചെയ്തിട്ടുണ്ട്‌.അമ്പലപ്പുഴയില്‍ കണ്ണുനട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കളെ നേതൃത്വം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  3 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  3 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  3 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  3 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  3 days ago