HOME
DETAILS

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

  
March 13, 2026 | 1:44 PM

Nurses strike High Courts crucial intervention mediation talks on Tuesday

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. സമരം പരിഹരിക്കുന്നതിനായി മധ്യസ്ഥ ചർച്ച നടത്താൻ കോടതി നിർദേശിച്ചു. ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ചർച്ച നടക്കുക. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നത് വരെ സമരം തുടരരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. കേസിൽ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി മീഡിയേഷൻ സെന്ററിനെ ചുമതലപ്പെടുത്തി.

ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പൊലിസ് സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ആശുപത്രി സേവനങ്ങൾ മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള സമരം രോഗീപരിചരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരുന്നു.

നഴ്സിംഗ് സംഘടനകൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ, നിലവിലെ സമരം അനാവശ്യമാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. കോടതി ഇടപെട്ട സാഹചര്യത്തിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മധ്യസ്ഥ ചർച്ചകൾ നഴ്സുമാരുടെ സമരത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

The Kerala High Court has intervened in the ongoing indefinite strike by private hospital nurses, directing a mediation talk to be held this coming Tuesday at the High Court Mediation Centre. The court ordered that the strike must be put on hold until the mediation process is completed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  2 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  2 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  2 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  2 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  2 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  2 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  2 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  2 days ago