HOME
DETAILS
MAL
ഹിലരി ക്ലിന്റണ് ന്യൂമോണിയ സ്ഥിരീകരിച്ചു
backup
September 12 2016 | 05:09 AM
ന്യൂയോര്‍ക്ക്: യുഎസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് ന്യുമോണിയ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹില്ലരിക്കു ന്യുമോണിയ സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ പരിപാടി തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ക്ഷീണം തോന്നിയ ഹിലരി മകളുടെ അപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങിയത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹിലരി കാലിഫോണിയയില്‍ നടത്താനിരുന്ന കാംപയിന് ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."