HOME
DETAILS

ഇസ്‌റാഈല്‍ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകള്‍ മരിച്ച നിലയില്‍; മരിച്ചത് സ്വന്തം കുടുംബത്തിന്റെ ലൈംഗിക വൈകൃതത്തെ തുറന്നുകാട്ടിയ മകള്‍ 

  
Web Desk
March 15, 2026 | 3:31 PM

daughter of israel settlements minister found dead

തെല്‍അവീവ്: ഇസ്‌റാഈല്‍ കുടിയേറ്റ വകുപ്പ് മന്ത്രി ഒറിറ്റ് സ്‌ട്രോക്കിന്റെ മകള്‍ ശോശന്നയെ (34) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ഇസ്‌റാഈലിലെ മോഷോവിലുള്ള വീട്ടിലാണ് ശോശന്നയുടെ മൃതദേഹം കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കളും, സഹോദരനും ചേര്‍ന്ന് കുട്ടിക്കാലത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അടുത്തിടെ ശോശന്ന വെളിപ്പെടുത്തിയിരുന്നു. 

ഇസ്‌റാഈലില്‍ ഏറെ വിവാദം പിടിച്ച കുടുംബമാണ് ശോശന്നയുടേത്. കുട്ടിക്കാലത്ത് സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് മന്ത്രി ഒറിറ്റ് സ്‌ട്രോക്ക്. സംഭവത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ ശോശന്ന ഇറ്റലി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇസ്‌റാഈലിലേക്ക് മടങ്ങിയെത്തിയ ശേഷം അവിടെയും പരാതി നല്‍കിയെങ്കിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഇസ്‌റാഈലിലെ കോടതി വിലക്കുകയാണുണ്ടായത്. 

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ് ശോശന്നയുടെ സഹോദരന്‍ സ്വിക്കി സ്‌ട്രോക്ക്. ഫലസ്തീനി ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാളെ ഇസ്‌റാഈല്‍ കോടതി 30 മാസം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ സ്വന്തം മകന്റെ ലൈംഗിക വൈകൃതത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ശോശന്നയുടെ മാതാവും വാര്‍ത്തകളില്‍ കുപ്രസിദ്ധിയാര്‍ജിച്ച വ്യക്തിയാണ്. ഇതിനെല്ലാം പുറമെയാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പീഢന ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും വീഡിയോകള്‍ കുട്ടികളുടെ അശ്ലീലചിത്രമായി നല്‍കിയെന്നും ശോശന്ന വെളിപ്പെടുത്തിയിരുന്നു. 

shoshanna (34), the daughter of israel’s immigration minister orit strook, was found dead. media reports said that shoshanna’s body was discovered at her home in moshav in northern israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  10 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  11 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  11 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  11 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  11 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  11 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  11 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  11 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  11 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  11 days ago