HOME
DETAILS

ടി.കെ ഗോവിന്ദന് അധികാരത്തോട് ഭ്രമം, ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തീരുമാനമെന്ന് കെ.കെ രാഗേഷ്

  
Web Desk
March 17, 2026 | 7:39 AM

kk-ragesh-criticises-tk-govindan-says-shyamala-candidature-party-decision

കണ്ണൂര്‍: സി.പി.എം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദന് മറുപടിയുമായി സി.പി.എം. പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടി യു.ഡി.എഫിന്റെ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ടി.കെ ഗോവിന്ദന്റേത് പാര്‍ട്ടി വിരുദ്ധ നടപടിയെന്ന് കണ്ണൂര്‍ നേതൃത്വം വിലയിരുത്തി. ടി.കെ ഗോവിന്ദനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയതായും അറിയിച്ചു. 

സി.പി.എമ്മില്‍ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകുന്നത്. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

''പല നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ബന്ധുത്വം പരിഗണിച്ചല്ല അവര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവരില്‍ പലരും പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നവരായിരിക്കും. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാര്‍ട്ടിക്ക് നല്‍കുന്ന സംഭാവന, പ്രവര്‍ത്തനങ്ങള്‍, ചുമതലകള്‍ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളും സ്ഥാനാര്‍ഥിയായത്. കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി നിശ്ചയിച്ചു. അങ്ങനെ ആലോചിക്കുമ്പോള്‍ ജില്ലയില്‍ നിന്ന് സ്വാഭാവികമായും ഉയര്‍ന്നുവരേണ്ട പേരുതന്നെയാണ് ശ്യാമള ടീച്ചറുടേത്. ആ പാര്‍ട്ടി നേതാവിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും'' രാഗേഷ് കൂട്ടിച്ചേര്‍ത്തു

ജില്ലാ സെക്രട്ടേറിയറ്റില്‍ സ്വയം പേരു പറഞ്ഞുവെന്നും സണ്ണി ജോസഫിനായി വിടുപണി ചെയ്യുകയാണിപ്പോള്‍ എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. ആരെ സ്ഥാനാര്‍ഥിയാക്കിയാലും ഗോവിന്ദന്‍ എതിര്‍ത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

CPI(M) leader K.K. Ragesh criticized T.K. Govindan, accusing him of being driven by a lust for power amid internal party tensions. He clarified that P.K. Shyamala’s candidature was a collective decision taken by the party leadership, dismissing any claims of bias or unilateral action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിനിവേശത്തിന്റെ നിശബ്ദ സാക്ഷികൾ; ഫലസ്തീൻ അതിജീവനത്തിന്റെ പ്രതീകമായി കഴുതകൾ മാറുന്നതെങ്ങനെ?; In-Depth Story

International
  •  20 hours ago
No Image

'എല്ലാം രാഷ്ട്രീയ ഗൂഢാലോചന, എനിക്ക് പ്രായപൂർത്തിയായതാണ്'; രേഖകളുമായി കോടതിയിലെത്തി കുംഭമേള വൈറൽ താരം

Kerala
  •  21 hours ago
No Image

അങ്കമാലിയില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരു മരണം, രണ്ടാം പാപ്പാനും ചവിട്ടേറ്റു, ഗുരുതരാവസ്ഥയില്‍

Kerala
  •  21 hours ago
No Image

റാഫീഞ്ഞക്കായി സഊദി ക്ലബ്ബുകളുടെ പണമൊഴുക്ക്; അൽവാരസിനെ നോട്ടമിട്ട് ബാഴ്‌സലോണ; ട്രാൻസ്ഫർ വിപണി ചൂടുപിടിക്കുന്നു

Football
  •  21 hours ago
No Image

പ്രണയവിവാഹത്തിന് തടസ്സം നിന്നു; കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala
  •  21 hours ago
No Image

ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേട്; ഹോട്ടൽ ബാത്ത്റൂമിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് താരങ്ങൾ അറസ്റ്റിൽ

Cricket
  •  a day ago
No Image

മക്കയിലും വിഖായ സജീവം; ഈ വർഷത്തെ ഹജ്ജ് സേവന ഏകീകരണത്തിനായി പുതിയ സമിതി നിലവിൽ വന്നു

Saudi-arabia
  •  a day ago
No Image

'ആൽഫകൾ നിറഞ്ഞ ഡ്രസ്സിംഗ് റൂം, ഹാർദിക് മാത്രം കുറ്റക്കാരനല്ല'; മുംബൈ ഇന്ത്യൻസിലെ പൊട്ടിത്തെറികൾ തുറന്നുപറഞ്ഞ് മുൻ താരം

Cricket
  •  a day ago
No Image

മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

വെറും 300 രൂപയ്ക്ക് വേണ്ടി ആരെങ്കിലും ജീവന്‍ പണയപ്പെടുത്തുമോ?'; 23ാം നിലയിലെ എസി റിപ്പയറിംഗ് വേണ്ടെന്ന് വെച്ച് ടെക്‌നീഷ്യന്‍

Kerala
  •  a day ago