HOME
DETAILS

ജി.സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍കുത്തി, എന്നാല്‍ കെ. സുധാകരന്‍ അങ്ങനെയല്ല: സജി ചെറിയാന്‍

  
Web Desk
March 21, 2026 | 6:02 AM

saji-cheriyan-criticises-g-sudhakaran-praises-k-sudhakaran-remark

ആലപ്പുഴ: മുന്‍ സി.പി.എം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്നും കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല. അതാണ് രാഷ്ട്രീയ ധാര്‍മികത. ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും സജി ചെറിയാന്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചെന്നും, കഠിനാധ്വാനം ചെയ്യുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'വെള്ളം കോരിയും വിറക് വെട്ടിയും ജീവിക്കുന്നവര്‍ക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്' എന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പ്രതികരിക്കവെ, 'ഷുക്കൂര്‍ കയറുമായി നില്‍ക്കുകയാണ്, ഏത് മരത്തില്‍ കെട്ടണമെന്നതാണ് ആലോചനയെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അവസരവാദികളല്ലാത്ത വേറെ ആരെയും കോണ്‍ഗ്രസിന് കണ്ടെത്താനായോ എന്ന് സജി ചെറിയാന്‍ ചോദ്യമുയര്‍ത്തി. ആലപ്പുഴയിലും 'വിസ്മയം' സംഭവിച്ചല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. നാളെ സജി ചെറിയാന്‍ പോയാല്‍ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ട്, അവള്‍ പാര്‍ട്ടിയോടൊപ്പമാണ് എന്നായിരുന്നു സജിചെറിയാന്റെ  പ്രതികരണം.

 

Saji Cherian sparked controversy with remarks comparing two senior leaders, stating that G. Sudhakaran had “betrayed the party,” while K. Sudhakaran was not the same. The statement has triggered political debate, drawing reactions from various quarters amid the ongoing election climate in Kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയ്ക്ക് സ്വിസ് പ്രഹരം; ആയുധ കയറ്റുമതി നിരോധിച്ചു, വ്യോമാതിർത്തിയും അടച്ചു

International
  •  an hour ago
No Image

ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ നാശമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 hours ago
No Image

തൊണ്ടയില്‍ 12 സെന്റി മീറ്റര്‍ നീളമുള്ള ലോഹ ചോപ്സ്റ്റിക്ക്; എട്ട് വര്‍ഷത്തെ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയയിലൂടെ അന്ത്യം

International
  •  2 hours ago
No Image

മൂന്നു വര്‍ഷത്തിനു ശേഷം ഡോ. വന്ദനകേസില്‍ വിധി, ദേഹത്തുണ്ടായിരുന്നത് 26 മുറിവുകള്‍, മൊഴികളെല്ലാം പ്രതിക്കെതിര് 

Kerala
  •  2 hours ago
No Image

മിഷൻ 2027: ഏകദിന ലോകകപ്പിനുള്ള ബിസിസിഐയുടെ 20 അംഗ പട്ടികയിൽ സഞ്ജുവും

Cricket
  •  2 hours ago
No Image

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം,ഒരു ലക്ഷം രൂപ പിഴ

Kerala
  •  2 hours ago
No Image

റെക്കോർഡുകൾ വഴിമാറുന്നു, ചരിത്രം തിരുത്തപ്പെടുന്നു; റെഡ് ഡെവിൾസ് ചരിത്രത്തിൽ പുതിയ സിംഹാസനം തീർത്ത് പോർച്ചുഗീസ് മാന്ത്രികൻ; In-Depth Story

Football
  •  3 hours ago
No Image

ഉള്ളൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

Kerala
  •  3 hours ago
No Image

എറണാകുളം വടുതലയില്‍ വീടിനുള്ളില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ അക്രമിച്ച സംഭവം; പ്രതി പിടിയിൽ, കുടുക്കിയത് സോഷ്യൽ മീഡിയയിലെ നിരന്തര ശല്യം

crime
  •  3 hours ago

No Image

പ്രണയിച്ച് വിവാഹം കഴിച്ചതിന് പക; 4 വർഷത്തിന് ശേഷം ഭാര്യ വീട്ടിൽ വിരുന്നിന് ക്ഷണിച്ച്, യുവതിയുടെ മുന്നിലിട്ട് മരുമകനെ തല്ലിക്കൊന്ന് അമ്മായിയച്ഛനും സംഘവും

crime
  •  6 hours ago
No Image

ഗർഭച്ഛിദ്രത്തിന് അമിത അളവിൽ ഗുളിക കഴിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റിൽ

International
  •  6 hours ago
No Image

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഡ്രോൺ ആക്രമണം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന്' ഇറാൻ പരമോന്നത നേതാവ്

International
  •  7 hours ago
No Image

അമേരിക്കയ്ക്ക് സൈനിക താവളം തുറന്നുകൊടുത്ത് ബ്രിട്ടൻ; ലണ്ടന് മുന്നറിയിപ്പുമായി ഇറാൻ; നിരാശ പ്രകടിപ്പിച്ച് ട്രംപ്

International
  •  7 hours ago