ഉള്ളൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
തിരുവനന്തപുരം: ഉള്ളൂര്‍ ആക്കുളത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആക്കുളം പുഷ്പ ഭവനില്‍ രഘുനാഥന്‍ നായര്‍, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.
ദിവസങ്ങളായി ഇവരെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി വീട് പരിശോധിച്ചപ്പോള്‍ രഘുനാഥന്‍ നായരെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥന്‍ നായര്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അയല്‍ക്കാരുമായി അധികം സമ്പര്‍ക്കമില്ലാത്തവരായിരുന്നു ദമ്പതികള്‍ എന്ന് പൊലിസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
The decomposed bodies of Raghunathan Nair and his wife Pushpa were found in their house in Ulloor, with police suspecting a case of murder followed by suicide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."