HOME
DETAILS
MAL
കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
March 21, 2026 | 2:51 AM
തൃശൂര്‍: കോളജിലേക്ക് പോയതിന് പിന്നാലെ കാണാതായ എംബിഎ വിദ്യാര്‍ഥിനിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവണൂര്‍ സ്വദേശിനി അനുപ്രിയ (25) ആണ് മരിച്ചത്. തൃശൂര്‍ മണലിത്തറ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് അനുപ്രിയ.
ഇന്നലെ രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയതായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും അനുപ്രിയ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉച്ചകഴിഞ്ഞ് മണലിത്തറ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
The body of a 25-year-old MBA student, who went missing on her way to college, was recovered from a canal in Thrissur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."