നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്. നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ്. രാവിലെ 11 മണി തൊട്ട് മൂന്ന് മാണി വരെയാണ് നാമനിർദേശ പട്ടിക നൽകാൻ സാധിക്കുക. പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ചയാണ് നടക്കുക. മാർച്ച് 26 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ സാധിക്കും.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9നും വോട്ടെണ്ണൽ മെയ് 4നും നടക്കും. പുതുച്ചേരിയും അസമും കേരളത്തിനൊപ്പം വിധിയെഴുതും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23നും ബംഗാളിൽ രണ്ട് ഘട്ടങ്ങളായി ഏപ്രിൽ 23, 29 തിയ്യതികളിലും നടക്കും.
പരാതി രഹിതവും സമാധാന പൂർണവുമായ ഇലക്ഷൻ നടത്തിപ്പിനായി സ്ഥാനാത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹായം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റൻഡമൈസേഷൻ അവസാനിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."