HOME
DETAILS

പശ്ചിമ ബംഗാൾ; മമതയുടെ '10 പ്രതിജ്ഞകൾ'

  
March 23, 2026 | 2:50 AM

West Bengal Mamatas 10 pledges

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കും പിന്നോക്ക, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടുതൽ പരിഗണന നൽകിയുള്ള പ്രകടന പത്രിക തൃണമൂൽ കോൺഗ്രസ് പുറത്തിറക്കി. 'പത്ത് പ്രതിജ്ഞകൾ' എന്ന പേരിൽ മുഖ്യമന്ത്രി മമത ബാനർജി പുറത്തിറക്കിയ പ്രകടന പത്രികയിൽ, സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയാൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും നഗര തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഖണ്ഡി, ബെഹറാംപൂർ, ബിഷ്ണുപൂർ, സുന്ദർബൻസ്, റാണാഘട്ട്, ഇച്ഛാമതി, ബസിർഹട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ 23 ജില്ലകളാണ് ബംഗാളിലുള്ളത്. 

സ്ത്രീ ക്ഷേമം ശക്തിപ്പെടുത്തൽ, യുവാക്കൾക്ക് തൊഴിൽ, കാർഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റ്, സൗജന്യ ചികിത്സാ പദ്ധതികളോടെ ആരോഗ്യ മേഖലയുടെ വികസനം, സർക്കാർ സ്‌കൂളുകൾ ശക്തിപ്പെടുത്തി വിദ്യാഭ്യാസ മേഖല നവീകരിക്കൽ, വിവിധ പിന്നോക്ക, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ 10 പ്രതിജ്ഞകളിൽ ഉൾപ്പെടുന്നു. 

'ദ്യുരെ ചികിത്സ', എല്ലാ ബ്ലോക്ക് തലങ്ങളിലും ന്യായവില മരുന്ന് ഷോപ്പുകൾ, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും വീട്, സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതികളിൽ വിഹിതം വർധിപ്പിക്കും, എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം, 25 നഗരങ്ങളെ മാതൃകാ നഗരങ്ങളാക്കി മാറ്റൽ തുടങ്ങിയ വാഗ്ദാനങ്ങളും തൃണമൂൽ മുന്നോട്ടുവയ്ക്കുന്നു.

ജനക്ഷേമം, സാമൂഹ്യ നീതി, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികൾ പശ്ചിമ ബംഗാളിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മമത ബാനർജി പറഞ്ഞു. ബംഗാൾ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നാണ്. അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ 40 ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാക്കി മാറ്റും. എന്നാൽ, സംസ്ഥാന വികസനത്തെ തുരങ്കം വെയ്ക്കുന്ന നടപടികളാണ് കേന്ദ്രവും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും മമത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചില ജഡ്ജിമാർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി' സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വൽ ഭൂയാൻ

National
  •  2 hours ago
No Image

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

Kerala
  •  2 hours ago
No Image

ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ

qatar
  •  2 hours ago
No Image

ഹാജർ വിവാദത്തിൽ ദലിത് അധ്യാപികയ്ക്കെതിരേ നടപടി; വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കി

Kerala
  •  2 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കുക്കികളുമായി ചർച്ച നടത്തി മണിപ്പൂർ മുഖ്യമന്ത്രി

National
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

Kerala
  •  3 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  10 hours ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  10 hours ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  12 hours ago