ഒമാനിലെ റുസ്തഖിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം
മസ്‌കത്ത്: ഒമാനിലെ റുസ്തഖിൽ ഉപേക്ഷിക്കപ്പെട്ട മൺകെട്ടിടം തകർന്ന് വീണ് നാല് കുട്ടികൾ മരിച്ചു. റുസ്തഖ് വിലായത്തിലെ അൽ-ഹൈമാലി പ്രദേശത്ത് ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്.
ഏഴ് കുട്ടികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട നാല് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴക്കമേറിയതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു.
വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവം നടന്ന കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പഴക്കമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
a tragic building collapse in rustaq oman has claimed the lives of four children raising serious concerns over safety measures and structural integrity in residential areas
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."