HOME
DETAILS

ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ

  
March 23, 2026 | 2:30 AM

Qatar not engaged in mediation in US-Israel-Iran war

ദോഹ: നാലാഴ്ച്ച പിന്നിടുന്ന ഗൾഫ് മേഖലയിലെ സംഘർഷം  അവസാനിപ്പിക്കാൻ ദോഹയുടെയും കെയ്‌റോയുടെയും നേതൃത്വത്തിൽ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും,  യുദ്ധത്തിൽ ഖത്തർ നിലവിൽ മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് നയതന്ത്ര പ്രതിനിധി വ്യക്തമാക്കി. ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിലും എൽഎൻജി (LNG) ആക്രമണങ്ങളെ തുടർന്നുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിലുമാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ നിലവിൽ മധ്യസ്ഥ ശ്രമങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ല- പേര് വെളിപ്പെടുത്താത്ത ഒരു ഖത്തരി നയതന്ത്ര പ്രതിനിധി സ്കൈ ന്യൂസിനോട് പറഞ്ഞു.

ഔദ്യോഗിക മധ്യസ്ഥർ എന്ന നിലയിലല്ലെങ്കിലും നിലവിലെ സംഘർഷത്തിൽ അണിയറ ചർച്ചകൾക്ക് സഹായിക്കാൻ ഖത്തർ തയ്യാറാണെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നേരത്തെ ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈജിപ്ത്, ഖത്തർ, യുകെ എന്നീ രാജ്യങ്ങൾ അടുത്ത ദിവസങ്ങളിൽ യു.എസിനും ഇറാനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചും സമാധാന ചർച്ചകൾ നടക്കാനുള്ള സാധ്യതകളെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്സിയോസ് അവകാശപ്പെട്ടു. വളരെ കർശനമായ ഉപാധികളോടെ ചർച്ച നടത്താൻ ഇറാന് താൽപ്പര്യമുണ്ടെന്ന് ഖത്തറും ഈജിപ്തും യു.എസിനെയും ഇസ്‌റാഈലിനെയും അറിയിച്ചതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ, സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, യുദ്ധം പുനരാരംഭിക്കില്ലെന്ന ഉറപ്പ് എന്നിവ ഇറാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനു പിന്നാലെ ആണ്, ഖത്തർ ഇതുവരെ ഇടപെട്ടിട്ടില്ലെന്നു ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകസരിച്ചത്.

ഗാസയിൽ വെടിനിർത്തൽ കരാറിലെത്താൻ കഴിഞ്ഞ രണ്ട് വർഷമായി ഹമാസിനും ഇസ്‌റാഈലിനുമിടയിൽ നിർണായക നയതന്ത്ര പങ്ക് വഹിച്ചത് ഖത്തറും ഈജിപ്തുമായിരുന്നു. 2025 ഒക്‌ടോബറിൽ ഹമാസും ഇസ്‌റാഈലും വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിന് സമ്മതിച്ചിരുന്നെങ്കിലും, ഇസ്‌റാഈൽ തങ്ങളുടെ ആക്രമണങ്ങൾ തുടർന്നിരുന്നു. 

English summary : Qatar is not currently engaged in mediation efforts in the war involving Iran, the United States and Israel, despite reports suggesting possible talks led by Doha and Cairo to end the nearly month-long conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

Kerala
  •  2 hours ago
No Image

ഹാജർ വിവാദത്തിൽ ദലിത് അധ്യാപികയ്ക്കെതിരേ നടപടി; വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കി

Kerala
  •  2 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കുക്കികളുമായി ചർച്ച നടത്തി മണിപ്പൂർ മുഖ്യമന്ത്രി

National
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

Kerala
  •  3 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  9 hours ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  9 hours ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  11 hours ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  11 hours ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  11 hours ago