HOME
DETAILS

ഇറാന് നേരെ വ്യാപക മിസൈല്‍ ആക്രമണവുമായി ഇസ്‌റാഈല്‍; ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 

  
Web Desk
March 23, 2026 | 4:19 AM

israel launches widespread missile  on iran targeting civilian areas

ടെഹ്‌റാന്‍: ഇറാന് നേരെ ഇസ്‌റാഈലിന്റെ വ്യാപക വ്യോമാക്രമണം. രാജ്യ തലസ്ഥാനത്തെ ഷാഹിദ് ബാബായി എക്‌സ്പ്രസ് വേയ്ക്ക് സമീപം കുറഞ്ഞത് രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടായതായി ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ഗാര്‍ംദാരെ പ്രദേശവും ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.  

സര്‍ക്കാര്‍ ഓഫിസുകള്‍, വാണിജ്യ മേഖലകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തുടങ്ങി ജനസാന്ദ്രതയുള്ള പ്രദേശമായ ഹാഫിസ്, ജോംഹൗരി സ്ട്രീറ്റുകളുടെ കവലയില്‍ 'ഭീകരമായ സ്‌ഫോടന ശബ്ദം' കേട്ടതായും റിപ്പോര്‍ട്ടിലുണ്ട്. 

കഴിഞ്ഞ ദിവസം ഇസ്‌റാഈലിന് ഇറാന്‍ കനത്ത തിരിച്ചടി നല്‍കിയിരുന്നു. യുദ്ധം അവസാനഘട്ടത്തിലെത്തിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിരോധത്തില്‍നിന്നും ആക്രമണത്തിലേക്ക് നയംമാറ്റി ശക്തമായ തിരിച്ചടിയുമായി ഇറാന്‍ രംഗത്തെത്തിയത്. മേഖലയിലെ യു.എസ്, ഇസ്റാഈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ആക്രമണത്തിന്റെ 74ാം തരംഗത്തിന് തുടക്കമിട്ട് ഇറാന്‍ വ്യാപക ആക്രമണമാണ് കഴിഞ്ഞദിവസം അഴിച്ചുവിട്ടത്. മധ്യ ഇസ്റാഈലിലും തലസ്ഥാനമായ തെല്‍അവീവിലും ക്ലസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.

ഇസ്റാഈലിന്റെ ആണവനിലയമുള്ള ഡിമോണയിലും മിസൈല്‍ പതിച്ചു. എന്നാല്‍ നിലയത്തിന് കേടുപാടുകളുണ്ടോയെന്ന് വ്യക്തമല്ല. ആക്രമണസമയം നിലയത്തില്‍ 47 ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണമുണ്ടായ ഡിമോണയിലും അരാദിലും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സന്ദര്‍ശനം നടത്തി. പരുക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രികളിലെത്തിച്ചത്.

അയേണ്‍ ഡോമിനെ കബളിപ്പിച്ച് മിസൈല്‍ കൃത്യസ്ഥലത്ത് എത്തിയതായും തകര്‍ക്കപ്പെട്ട മിസൈല്‍ അവശിഷ്ടങ്ങളല്ല പതിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം തങ്ങളുടെ നതാന്‍സ് ആണവനിലയത്തിനു നേരെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാന്‍ വ്യക്തമാക്കി.

അതിനിടെ യു.എസിന്റെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വ്യോമസേന വെടിവച്ചിട്ടു. ഇതിന്റെ വിഡിയോ പുറത്തുവിട്ടെങ്കിലും യു.എസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പഴയ ആയുധങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ ഇനി നൂതന ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും ശത്രുക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നും ഇറാന്‍ സായുധസേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്ലാഹി പ്രഖ്യാപിച്ചു.

ഇറാന്‍ പ്രതിരോധത്തില്‍ നിന്നും ആക്രമണ നയത്തിലേക്ക് മാറുകയാണെന്നും സൈനികതന്ത്രങ്ങളിലും അതിനനുസരിച്ച് മാറ്റങ്ങളുണ്ടാകുമെന്നും തെഹ്റാന്‍ ടൈംസ് വ്യക്തമാക്കി. സായുധസേന ആക്രമണം തുടരുമെന്ന് ഇറാന്റെ ഖാതമുല്‍ അംബിയാ കേന്ദ്ര വക്താവ് പ്രഖ്യാപിച്ചു. ഇസ്റാഈലിലെ പ്രതിരോധ സുരക്ഷാ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെര്‍ ഗ്രൂപ്പിന്റെ ആസ്ഥാനത്തും ആക്രമണമുണ്ടായി. തെല്‍അവീവിലും വന്‍ സ്ഫോടനങ്ങളുണ്ടായി.

ഇസ്റാഈല്‍-യു.എസ് ആക്രമണത്തില്‍ തെഹ്റാനിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. 1400ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200 നഗരങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. 81,000 വീടുകള്‍ നശിപ്പിക്കപ്പെട്ടതായി ഇറാന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.


'ദുഷ്‌കരമായ സായാഹ്നം'ലോകരാജ്യങ്ങളോട് സഹായമഭ്യര്‍ഥിച്ച് നെതന്യാഹു 
തെല്‍അവീവ്: ഇസ്റാഈലി ആണവനിലയമുള്ള ഡിമോണയിലും സമീപനഗരമായ അരാദിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇസ്റാഈലിനെ പരിഭ്രാന്തിയിലാക്കി. ഇതുവരെ ഒളിവിലായിരുന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അരാദില്‍ സന്ദര്‍ശനം നടത്തിയത് ആക്രമണത്തിന്റെ ആഘാതം വ്യക്തമാക്കുന്നു.അരാദില്‍ 116 പേര്‍ക്കും ഡിമോണയില്‍ 64 പേര്‍ക്കും പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വളരെ ദുഷ്‌കരമായ സായാഹ്നമെന്നാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. ഫ്രാന്‍സിന്റെ സഹായത്തോടെ 1958ലാണ് ഡിമോണയിലെ ആണവനിലയമുണ്ടാക്കിയത്.

ഡിമോണയിലെ ആക്രമണത്തെ തുടര്‍ന്ന് ഇറാനെതിരായ യുദ്ധത്തില്‍ അണിചേരാന്‍ നെതന്യാഹു ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഇറാന്‍ ഇസ്റാഈലിനു മാത്രമല്ല, യൂറോപ്പിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

 

israel carried out a large-scale missile attack on iran, reportedly targeting civilian areas and raising tensions in the middle east.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്ര വോട്ടുകൾ കിട്ടും? പിഴവില്ലാതെ ബൂത്തുതലത്തിൽ കണക്കെടുക്കാൻ സി.പി.എം

Kerala
  •  2 hours ago
No Image

രാജ്യത്തേക്ക് കൂടുതൽ എൽ.പി.ജി, എണ്ണ കപ്പലുകൾ എത്തിത്തുടങ്ങി

National
  •  2 hours ago
No Image

യു.എ.ഇയിൽ വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം | UAE Weather

uae
  •  3 hours ago
No Image

മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി, നാല് മലയാളികള്‍ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികള്‍

Kerala
  •  3 hours ago
No Image

പശ്ചിമ ബംഗാൾ; മമതയുടെ '10 പ്രതിജ്ഞകൾ'

National
  •  3 hours ago
No Image

'ചില ജഡ്ജിമാർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി' സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വൽ ഭൂയാൻ

National
  •  3 hours ago
No Image

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

Kerala
  •  4 hours ago
No Image

ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ

qatar
  •  4 hours ago
No Image

ഹാജർ വിവാദത്തിൽ ദലിത് അധ്യാപികയ്ക്കെതിരേ നടപടി; വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കി

Kerala
  •  4 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കുക്കികളുമായി ചർച്ച നടത്തി മണിപ്പൂർ മുഖ്യമന്ത്രി

National
  •  4 hours ago