HOME
DETAILS
MAL
ധവളപത്രത്തിലെ രേഖകള്‍ വിശകലനം ചെയ്തത് എഐ ഉപയോഗിച്ച്; സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ടതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; ഗുരുതര ആരോപണവുമായി തോമസ് ഐസക്
June 05, 2026 | 10:17 AM
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. എ.ഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് രേഖകള്‍ വിശകലനം ചെയ്തതെന്നും, റിപ്പോര്‍ട്ടിലെ ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ധവളപത്രത്തില്‍ ഉപയോഗിച്ചത്. എസ്.സി, എസ്.ടി പ്ലാന്‍ ഫണ്ടിന്റെ കാര്യത്തിലടക്കം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയതെന്നും തോമസ് ഐസക് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."