HOME
DETAILS

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

  
Web Desk
June 05, 2026 | 1:36 PM

crucial arrest made in operation toofan said home minister

തിരുവനന്തപുരം: ലഹരിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ് നടന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന കണ്ണികളായ നൈജീരിയന്‍ പൗരനെയും, വിദേശ വനിതയെയും കേരള പൊലിസ് പിടികൂടിയതായി ചെന്നിത്തല അറിയിച്ചു. ഡല്‍ഹി പൊലിസിന്റെ സഹായത്തോടെയാണ് കേരള പൊലിസ് ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

' രണ്ട് പ്രധാനപ്പെട്ട ക്യാച്ചാണ് ലഭിച്ചത്. പന്തളം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ പൗരനെയും, പെരുനാട് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിദേശ വനിതയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും,' ആഭ്യന്തര മന്ത്രി പറഞ്ഞു. 

നിരോധിത മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള നിര്‍ണായക ഇടപെടലാണ് പൊലിസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും പൊലിസിന് കൈമാറാം. ഇതിനായി 9497979794, 9497927797 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മാത്രമല്ല 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസേജ് അയച്ചും പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാമെന്നും അദ്ദേഹം വ്യക്തമാക്കി.

crucial arrest made in operation toofan, the state government's anti-drug campaign, says home minister ramesh chennithala.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  4 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  4 days ago