മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്‌പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം. കാങ്‌പോക്പി ജില്ലയില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ന്യൂ കെയ്തല്‍മാന്‍ബി പ്രദേശത്തുള്ള ലോയ്ബോള്‍ ഖുള്ളന്‍ ഗ്രാമവാസികളായ ലെത്ഖോംഗം ഹാക്കിപ്പ്, ഭാര്യ ടിന്‍മേരി ഹാക്കിപ്പ്, സെയ്ഖോഹാവോ ഹോക്കിപ്പിന്റെ മകന്‍ ജങ്മിന്‍ലാല്‍ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4:30 ഓടെ വെടിവെപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന്റെ സാഹചര്യമോ ഏതെല്ലാം ഗ്രൂപ്പുകള്‍ തമ്മിലാണ് സംഘര്‍ഷം എന്ന കാര്യമോ സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ കുക്കി സമുദായത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടതായി പ്രദേശവാസികള്‍ പറയുന്നു.
ഏഴ് വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സാധാരണക്കാരുടെ സ്വത്തുക്കള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായതായും സംസ്ഥാനത്തെ കുക്കി ഇന്‍പി മണിപ്പൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം-ഇസാക് മുയിവയിലെയും സെലിയാന്‍ഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഒരു വിഭാഗത്തിലെയും സായുധ കേഡറുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുക്കി ഇന്‍പി മണിപ്പൂര്‍ ആരോപിക്കുന്നത്.
അക്രമത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാസേന മേഖലയില്‍ വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലും സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചു.
2023 മുതല്‍ തുടരുകയാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍. എന്നാല്‍ സമാധാനം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിലായി കാങ്‌പോക്പി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇടക്കിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023ല്‍ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം 250ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 60,000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
fresh violence erupted in manipur’s kangpokpi district leaving three people dead and several houses damaged as security forces intensified operations in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."