HOME
DETAILS

അതി വിഷാദം: ഫ്രഞ്ച്-ഇറാനിയൻ എഴുത്തുകാരി മർജാൻ സത്രാപി അന്തരിച്ചു

  
Web Desk
June 05, 2026 | 11:04 AM

Oscar-nominated Persepolis author Marjane Satrapi dies of sadness

പാരിസ്: വിഖ്യാത ഗ്രാഫിക് നോവലും ഓസ്കർ നാമനിർദ്ദേശം ചെയ്യപ്പെട്ട ആനിമേഷൻ ചിത്രവുമായ 'പെർസെപോളിസിന്റെ' സ്രഷ്ടാവും പ്രശസ്ത സംവിധായികയും ഫ്രഞ്ച്-ഇറാനിയൻ എഴുത്തുകാരിയും ചിത്രകാരിയുമായ മർജാൻ സത്രാപി (56) പാരീസിൽ അന്തരിച്ചു. ഭർത്താവും സ്വീഡിഷ് നടനും  പെർസെപോളിസിന്റെ ഇംഗ്ലീഷ് വിവർത്തകനുമായ മാറ്റിയാസ് റിപ്പയുടെ വിയോഗത്തെ തുടർന്നുണ്ടായ അതിയായ വിഷാദം മൂലമാണ് അവർ മരണത്തിന് കീഴടങ്ങിയതെന്ന് കുടുംബ വൃത്തങ്ങളെ ഉദ്ദരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പായിരുന്നു മാറ്റിയാസ് റിപ്പയുടെ മരണം. 

ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി അന്താരാഷ്ട്ര തലത്തിൽ ശക്തമായി ശബ്ദമുയർത്തിയാണ് മർജാൻ സത്രാപി ആഗോള തലത്തിൽ ശ്രദ്ധേയയായത്.  1979-ലെ ഇറാൻ ഇസ്‌ലാമിക വിപ്ലവകാലത്തെ തന്റെ കുട്ടിക്കാലവും കൗമാരവും പശ്ചാത്തലമാക്കി അവർ രചിച്ച 'പെർസെപോളിസ്' എന്ന ഗ്രാഫിക് നോവൽ ലോകമെമ്പാടും വലിയ ശ്രദ്ധയും അതോടൊപ്പം എതിർപ്പുകളും നേടിയിരുന്നു. 'പെർസെപോളിസി'ന്റെ വിജയം ലോകത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇറാനിയൻ എഴുത്തുകാരിൽ ഒരാളായി സത്രാപിയെ പ്രതിഷ്ഠിച്ചു. 2007ൽ ഇതിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ സഹസംവിധായകയായി പ്രവർത്തിച്ചതിലൂടെ മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ വനിതയായും അവർ മാറി.

ചിക്കൻ വിത്ത് പ്ലംസ് എന്ന ഗ്രാഫിക് നോവൽ (2011) , മേരി ക്യൂറിയുടെ ജീവചരിത്രമായ റേഡിയോ ആക്ടീവ് (2019) എന്നിവ മറ്റ്  ശ്രദ്ധേയ രചനകളിൽ ഉൾപ്പെടുന്നു. ഇവ രണ്ടും പിന്നീട് ചലച്ചിത്രങ്ങളുമായി. റേഡിയോ ആക്ടീവ് 2020ൽ പ്രീമിയർ ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് കാരണം അത് റദ്ദാക്കുകയും പിന്നീട് ഓൺലൈനിൽ റിലീസ് ചെയ്യുകയുമായിരുന്നു.  സ്വന്തം തിരക്കഥയിൽ നിർമ്മിച്ച ലാ ബന്ദേ ഡെസ് ജോട്ടാസ് (ഗാംഗ് ഓഫ് ദി ജോട്ടാസ്-2012), മൈക്കൽ ആർ. പെറിയുടെ തിരക്കഥയിൽ സംവിധാനം ചെയ്ത ദി വോയ്‌സസ് (2014), ഡിയർ പാരിസ് (പാരഡിസ് പാരിസ്-2024) തുടങ്ങിയവയും ശ്രദ്ധേയ സിനിമകളാണ്. 2021ൽ ഫ്രഞ്ച് ആനിമേറ്റഡ് ഷോർട്ട് ഫിലിമായ ദി സോളോയിസ്റ്റുകളിലെ ഒരു കഥാപാത്രത്തിന് ശബ്ദം നൽകിയതും സത്രാപിയാണ്.  

2025 ജനുവരിയിൽ ഇറാനിയൻ ജനതയോടുള്ള ഫ്രഞ്ച് കാപട്യം ചൂണ്ടിക്കാട്ടി ഫ്രാൻസിന്റെ ഏറ്റവും ഉയർന്നതും അഭിമാനകരവുമായ അവാർഡായ ലെജിയൻ ഓഫ് ഓണർ സത്രാപി നിരസിച്ചത് വലിയ വാർത്തയായിരുന്നു. ഇറാനിൽ നിന്ന് വിമതർ യൂറോപ്യൻ രാജ്യത്തേക്ക് പോകുന്നത് തടയുന്ന ഫ്രഞ്ച് വിസ നയങ്ങൾ മുൻനിർത്തി ഫ്രാൻസിന്റെ കാപട്യത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. 

1969 നവംബർ 22ന് വടക്കുപടിഞ്ഞാറൻ ഇറാനിലെ റാഷിൽ ആണ് സത്രാപിയുടെ ജനനം. "10 വയസ്സു മുതൽ താനൊരു രാഷ്ട്രീയ തടവുകാരിയാകാൻ സ്വയം പരിശീലിക്കുകയായിരുന്നു" എന്ന് പറഞ്ഞിട്ടുള്ള സത്രാപി കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്നാണ് ഫ്രാൻസിലേക്ക് പലായനം ചെയ്തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്സ് ടെസ്റ്റിൽ കിവീസിന്റെ നെഞ്ചകം തകർത്ത ആ ഒരു ഓവർ! 149 വർഷത്തെ ചരിത്രം തകർത്ത് ഇം​ഗ്ലീഷ് താരം

Cricket
  •  2 hours ago
No Image

മിനാ അല്‍ ഫഹല്‍ തുറമുഖത്ത് പ്രവര്‍ത്തനം സാധാരണ നിലയില്‍; അഭ്യൂഹങ്ങള്‍ തള്ളി പി.ഡി.ഒ

oman
  •  2 hours ago
No Image

മലപ്പുറത്ത് തെരുവ് നായ ആക്രമണം; അഞ്ചുപേര്‍ ചികിത്സയില്‍; കടിയേറ്റവരില്‍ കുട്ടികളും 

Kerala
  •  2 hours ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ നടുവൊടിക്കുന്ന ഗതാഗതക്കുരുക്കിന് കാരണം ഇത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  2 hours ago
No Image

ദേശീയ പതാകയും, പുസ്തകവും കയ്യില്‍ കരുതണം; പൊലിസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കണം; ഞായറാഴ്ച്ചയിലെ പ്രതിഷേധ മാര്‍ച്ചിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി 

National
  •  2 hours ago
No Image

ലോകകപ്പ് ചരിത്രത്തെ രണ്ടാക്കി മാറ്റിയ ആ രണ്ട് ഹാട്രിക്കുകൾ; പെലെയും റോണോയും ചരിത്ര റെക്കോർഡിൽ ഇടംപിടിച്ച കഥ!

Football
  •  2 hours ago
No Image

2 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് ടാക്സിയിൽ മറന്നുവെച്ചു; യാത്രക്കാരന് തുണയായി ദുബൈ പൊലിസും ടാക്സി ഡ്രൈവറും

uae
  •  3 hours ago
No Image

മഴ കനക്കുന്നു; വയനാടും, കാസര്‍ഗോഡും, കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  3 hours ago
No Image

ഹിന്ദു യുവാവിന്റെ കൊലപാതകം; ഗാസിയാബാദില്‍ ജുമുഅ നമസ്‌കാരം തടഞ്ഞ് തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ 

National
  •  3 hours ago
No Image

യുകെയിൽ സഊദി വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊന്ന സംഭവം; ബ്രിട്ടീഷ് യുവാവിന് ജീവപര്യന്തം, രക്ഷിക്കാൻ നോക്കിയ പിതാവിനെയും ശിക്ഷിച്ച് കോടതി

Saudi-arabia
  •  3 hours ago