HOME
DETAILS

ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് ആരോപണം; കളമശ്ശേരി മെഡിക്കല്‍ കോളജിന് മുന്നില്‍ യുവാവ് കുഴഞ്ഞുവീണു

  
March 26, 2026 | 5:22 AM

man collapses on road after allegedly being forcibly discharged from Kalamassery medical college despite severe injuries

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണം. ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അനീഷ് (34) ഡിസ്ചാര്‍ജ് ആയി പുറത്തിറങ്ങിയ ഉടനെ റോഡില്‍ കുഴഞ്ഞുവീണു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെര്‍മിനലിന് സമീപമാണ് സംഭവം. ക്രൂരമായ മര്‍ദനമേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനോട് ആശുപത്രി അധികൃതര്‍ കാട്ടിയ അവഗണനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഡല്‍ഹിയില്‍ നിന്നെത്തിയ അനീഷിന് കഴിഞ്ഞ ദിവസം ആലുവയില്‍ വച്ച് മോഷണശ്രമത്തിനിടെ ക്രൂരമായ മര്‍ദനമേറ്റിരുന്നു. തലയ്ക്കും മുഖത്തും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. എന്നാല്‍, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും തന്നെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്ത് വിടുകയായിരുന്നുവെന്ന് അനീഷ് ആരോപിക്കുന്നു.

റോഡില്‍ തളര്‍ന്നുവീണ അനീഷിനെ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തുകയും ഉടന്‍ തന്നെ ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യമായ പരിശോധനകളോ ചികിത്സയോ നല്‍കാതെ പരിക്കേറ്റ രോഗിയെ പുറത്താക്കിയ നടപടിക്കെതിരെ അന്വേഷണം വേണമെന്ന് കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. നിലവില്‍ അനീഷിനെ നിരീക്ഷണത്തിനായി വീണ്ടും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Anish, a Kollam native who was receiving treatment for severe injuries sustained during a robbery, collapsed near the Kalamassery bus terminal shortly after being forcibly discharged by hospital authorities despite his deteriorating health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  2 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  2 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  2 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  2 days ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  2 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  2 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  2 days ago