ഓപ്പറേഷന്‍ നുംഖോര്‍: മുഖ്യപ്രതിയുടെ കൂട്ടാളി ജയ്പൂരില്‍ അറസ്റ്റില്‍
കൊച്ചി: ഓപ്പറേഷന്‍ നുംഖോര്‍ കേസില്‍ നിര്‍ണായക അറസ്റ്റ്. മുഖ്യപ്രതി ബിശ്വദീപ് ദാസിന്റെ കൂട്ടാളിയായ യഷിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ജയ്പൂരില്‍ നിന്ന് പിടിക്കൂടി.
ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയിരുന്നത് യഷാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഭൂട്ടാനില്‍ ഉപേക്ഷിക്കപ്പെട്ടതും മറ്റ് വാഹനങ്ങളും വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടത്തി അനധികൃതമായി വിറ്റഴിച്ചെന്നാണ് കേസ്. ഇതുവരെ 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വാഹനങ്ങള്‍ കൂടുതലായും രജിസ്റ്റര്‍ ചെയ്തിരുന്നത്. ആഡംബര കാറുകളും സൂപ്പര്‍ ബൈക്കുകളും ഉള്‍പ്പെടെ കടത്തിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
In a major breakthrough under Operation Numkhor, law enforcement officials have arrested an associate of the main accused in Jaipur. The arrest is expected to aid investigators in uncovering further details about the case and the network linked to the prime suspect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."