HOME
DETAILS

ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം

  
Web Desk
March 27, 2026 | 5:54 AM

no lockdown planned centre dismisses rumours says country is prepared

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രം. കൊവിഡ്-19 പോലുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരി വെള്ളിയാഴ്ച വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പിന്നാലെയാണ് രാജ്യത്ത് ലോക്ഡൗണ്‍ വരുമെന്ന പ്രചാരണം ശക്തമായത്. കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യം തയ്യാരാണെന്നും  പെട്രോളിയം മന്ത്രി എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ അറിയിച്ചു. 

'ഇന്ത്യയില്‍ ലോക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. ഞാന്‍ വ്യക്തമായി പറയട്ടെ, അത്തരമൊരു നിര്‍ദ്ദേശം ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനയിലില്ല. അത്തരം സമയങ്ങളില്‍, നമ്മള്‍ ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരേണ്ടത് പ്രധാനമാണ്,' അദ്ദേഹം എക്സില്‍ കുറിച്ചു. 

'ആഗോള സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു, ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യവസ്തുക്കള്‍ എന്നിവയിലുടനീളമുള്ള സംഭവവികാസങ്ങള്‍ ഞങ്ങള്‍ തത്സമയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ പൗരന്മാര്‍ക്ക് ഇന്ധനം, ഊര്‍ജ്ജം, മറ്റ് നിര്‍ണായക വസ്തുക്കള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ പൂര്‍ണ്ണമായും തയ്യാറാണ്,' അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

 

ആഗോള അനിശ്ചിതത്വങ്ങളെ നേരിടുന്നതില്‍ ഇന്ത്യ 'പ്രതിരോധശേഷി' കാണിച്ചിട്ടുണ്ടെന്നും വരും കാലങ്ങളിലും അതേ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെക്കോര്‍ഡ് തകര്‍ച്ചയില്‍ രൂപ; മൂല്യം ഡോളറിനെതിരെ 94ല്‍
മുംബൈ: പശ്ചിമേഷ്യയില്‍ പ്രതിസന്ധി തുടരുന്നതിനിടെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് തകര്‍ച്ചയില്‍. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഡോളറിന് 94.1575 ആണ് നിലവില്‍ രൂപയുടെ മൂല്യം.

ഈ ആഴ്ച ആദ്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98 ല്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനം യുദ്ധം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യത്തില്‍ ഏകദേശം 3.5% ഇടിവുണ്ടായിട്ടുണ്ട്.

യുദ്ധം പെട്ടെന്ന് അവസാനിച്ചാല്‍ പോലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലന്‍സിലെ സമ്മര്‍ദം കാരണം ഈ വര്‍ഷം രൂപയുടെ മൂല്യം ഡോളറിനെതിരെ 98 വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട്. 

ഇന്ധന വില കൂടാതിരിക്കാന്‍ നടപടിയുമായി കേന്ദ്രം; എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: ഇന്ധനവില കൂടാതിരിക്കാന്‍ നടപടിയുമായി കേന്ദ്രം. എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു. പെട്രോളിന് തീരുവ 13 രൂപയില്‍ നിന്ന് മൂന്നു രൂപയാക്കി. ഡീസലിന് പൂര്‍ണമായും ഒഴിവാക്കി. 

ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വില്‍പന വിലയില്‍ മാറ്റമുണ്ടായേക്കില്ല.

ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടം കാരണം ഒഎംസികള്‍ക്ക് നിലവില്‍ വില്‍ക്കുന്ന ഇന്ധനത്തിന് ലിറ്ററിന് 48.8 രൂപ നഷ്ടമാണ്. ഇറാനെതിരായ യുഎസ്-ഇസ്‌റാഈല്‍ യുദ്ധത്തിനും ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തിനും ശേഷം ആഗോള ബെഞ്ച്മാര്‍ക്ക് ബാരലിന് 100 യുഎസ് ഡോളര്‍ റെഡ് ലൈന്‍ കടന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.73 രൂപയാണ്.

 

he central government has dismissed rumours of a lockdown stating that there are no such plans and the country is fully prepared to handle any situation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  21 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  21 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  21 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  21 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  21 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  21 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  22 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  22 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  22 days ago