HOME
DETAILS

എസ്.ഡി.പി.ഐ-സി.പി.എം ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ്; കത്തിപ്പടർന്ന് 'ഡീൽ'

  
Web Desk
March 30, 2026 | 2:12 AM

Congress strengthens allegations of SDPI-CPM deal

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോഴും കത്തിപ്പടർന്ന് ഡീൽ ആരോപണം. ഒന്നാംഘട്ടത്തിൽ സി.പി.എം- ബി.ജെ.പി ഡീൽ ആരോപണം ആയുധമാക്കിയ കോൺഗ്രസ്, രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ വിവിധ മണ്ഡലങ്ങളിൽ സി.പി.എമ്മും എസ്.ഡി.പി.ഐയും ഡീലുണ്ടാക്കിയെന്ന ആരോപണമാണ് ശക്തമാക്കുന്നത്. എസ്.ഡി.പി.ഐ വോട്ട്, സ്വീകരിക്കുമോ എന്നതിൽ നിലപാട് വ്യക്തമാക്കാതെ പരസ്പരവിരുദ്ധ പ്രതികരണം നടത്തുകയാണ് ഇടത് നേതൃത്വം.

മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളുയർന്നപ്പോൾ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്.ഡി.പി.ഐയുമായി ധാരണ ഉണ്ടാക്കിയതെന്നായിരുന്നു ഇന്നലെ  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കൊച്ചിയിൽ ആരോപിച്ചത്. മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എൽ. ഡി.എഫ് സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡീൽ ആരോപണം ശക്തമായത്.

എസ്.ഡി.പി.ഐയെക്കുറിച്ച് താനല്ല മറുപടി പറയേണ്ടതെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും വ്യക്തമായ നിലപാട് പറഞ്ഞില്ല. ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രതികരിച്ച അദ്ദേഹം എസ്.ഡി.പി.ഐ ആർ.എസ്.എസിന്റെ ഉൽപന്നമെന്നും പറഞ്ഞു. 

സി.പി.ഐ  സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വം ആർ.എസ്.എസ് പോലെ മതതീവ്രവാദം ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനക്കൊപ്പവും എൽ.ഡി.എഫ് ഇല്ലെന്ന് പ്രതികരിച്ചു. തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീൽ തെരഞ്ഞെടുപ്പ് സമയത്ത് ആരുടെ വോട്ടും വേണ്ടെന്ന് പറയേണ്ട കാര്യമില്ലെന്ന പ്രതികരണമാണ് നടത്തിയത്. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാധ്യമങ്ങളുടെ ചോദ്യത്തോട് കാര്യമായ പ്രതികരണത്തിന് മുതിർന്നില്ല.

ബി.ജെ.പിയുമായി സി.പി.എം ഡീലുണ്ടാക്കിയെന്ന ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നതിനൊപ്പമാണ് എസ്.ഡി.പി.ഐ കൂട്ടുകെട്ടിന്റെ ആരോപണവും യു.ഡി.എഫ് ഉയർത്തുന്നത്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വിട്ട് ആർ.എസ്.എസുമായി ചർച്ച നടത്തിയെന്ന് തുറന്നടിച്ചിരുന്നു. ഈ ആരോപണത്തിന് ആദ്യം മറുപടി പറയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

സംസ്ഥാനവുമായി ബന്ധപ്പെട്ട വികസനപ്രശ്‌നങ്ങൾ ചർച്ചചെയ്യാതെ ഡീൽ ആരോപണത്തിൽ കുരുങ്ങിമറിയുകയാണ് സംസ്ഥാനത്തെ പ്രചാരണം. പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിൽ   സി.പി.എം-ബി.ജെ.പി. ഡീൽ ആരോപണമുയർത്തി പ്രതിപക്ഷനേതാവാണ് കടന്നാക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെ നേരിട്ടും നവമാധ്യമങ്ങളിൽ കൂടിയും മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. കോൺഗ്രസിനെ പൊതുവേയും പ്രതിപക്ഷനേതാവിനെ പ്രത്യേകിച്ചും സംഘ്പരിവാർ ബന്ധത്തിൽ കുരുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  3 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  3 days ago