HOME
DETAILS

കുവൈത്തില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് കനത്ത നാശം

  
March 30, 2026 | 2:18 AM

Indian worker killed in Iranian attack on Kuwait power

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കുവൈത്ത് വൈദ്യുതിജല മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ അടിയന്തര പദ്ധതികളുടെ ഭാഗമായി സാങ്കേതിക, രക്ഷാപ്രവര്‍ത്തന സംഘങ്ങളെ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ സാധാരണ നിലയില്‍ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമാക്കുന്നതിനായി സുരക്ഷാ ഏജന്‍സികളുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. 
കുവൈത്തിലെ ആക്രമണത്തെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ പ്ലാന്റിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന കുവൈത്ത് മന്ത്രാലയത്തിന്റെ പ്രസ്താവന ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Summary: An Indian worker was killed, and major material damage was caused after an Iranian attack late Sunday on a service building at a power generation and water desalination plant in Kuwait, the country’s Electricity Ministry said early Monday. Technical and emergency response teams were immediately sent to the site to deal with the aftermath of the attack and ensure the normal continuation of operations, it added.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  2 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  2 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  2 days ago