HOME
DETAILS
MAL
ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?
April 01, 2026 | 2:30 AM
കൊച്ചി: കേരളം കണ്ടാൽ അമേരിക്കയെ പോലെയെന്നു പറഞ്ഞയാളെ കണ്ടത് ഊളമ്പാറയിൽവച്ചാണെന്ന തന്റെ പ്രസ്താവനയിൽ പരാതി നൽകിയതിനു പിന്നിൽ സി.പി.എമ്മെന്ന് നടൻ സലിംകുമാർ. സി.പി.എം അല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയമെന്നും നടൻ ചോദിച്ചു.
കളമശേരി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.ഇ അബ്ദുൽ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സലിം കുമാർ. ഊളമ്പാറ എന്നൊരു മാനസിക ആരോഗ്യ കേന്ദ്രം ഇല്ല. അങ്ങനെ രണ്ട് ആളുകളും ഇല്ല. ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണമെന്നും മുഖ്യമന്ത്രിയോട് സലിം കുമാർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."