HOME
DETAILS

ഭരണത്തുടർച്ചയുണ്ടാകും, വർഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയും: എം.വി ഗോവിന്ദൻ

  
Web Desk
April 01, 2026 | 2:07 AM

congress and bjp in unholy alliance alleges cpm leader mv govindan

വടക്കാഞ്ചേരി: കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വികസന കാര്യങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫും ബി.ജെ.പിയും തയാറാകുന്നില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തില്‍ വരും.  കഴിഞ്ഞദിവസങ്ങളിൽ പത്രസമ്മേളനങ്ങളില്‍ നിന്നു വിട്ടുനിന്ന ഗോവിന്ദന്‍ ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതിപക്ഷനേതാവിനെതിരേ ആഞ്ഞടിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കുന്ന വി.ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുപിടിക്കുകയാണ്. 

സ്വന്തം വര്‍ഗീയ കൂട്ടുകെട്ടുകള്‍ മറച്ചുവെക്കാനാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വികസനങ്ങളെ അപ്പാടെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ദേശീയപാത വികസനത്തിന് വേണ്ടി കിഫ്ബി വഴി 5080 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെപ്പോലും കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെ?. ഈ പണം കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടിലുണ്ടെന്ന് പറയപ്പെടുന്നു. തെരഞ്ഞെടുപ്പ് രേഖകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

CPM state secretary M.V. Govindan has alleged that Congress and BJP are part of an “unholy political alliance” and criticized both the UDF and BJP for not being willing to engage in constructive discussions on development issues. He expressed confidence that the Left will return to power for a third consecutive term. Addressing the media after skipping recent press meets, Govindan also strongly criticized Opposition Leader V.D. Satheesan, accusing him of aligning with Jamaat-e-Islami despite speaking against communalism.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈസ്റ്റര്‍-വിഷു വിപണി ആവേശമാക്കാന്‍ സപ്ലൈകോ; 1250 രൂപയ്ക്ക് 17 ഇനങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ്

Kerala
  •  20 minutes ago
No Image

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; കപ്പലുകൾക്ക് തീരുവ നിശ്ചയിക്കാൻ പാർലമെന്ററി സമിതിയുടെ അംഗീകാരം; യുഎസ് സഖ്യത്തിന് വിലക്ക് തുടരുന്നു

International
  •  36 minutes ago
No Image

അടുത്തു വരൂ... നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു; യു.എസ് കരസേനയ്ക്കു മുന്നറിയിപ്പായി ഇറാന്‍ സൈന്യത്തിന്റെ വിഡിയോ

International
  •  42 minutes ago
No Image

‘ചിലർ ബഹളത്തിന് തയ്യാറെടുത്ത് വന്നു’; വാർത്താസമ്മേളനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  an hour ago
No Image

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷവും സഭകളും

Kerala
  •  an hour ago
No Image

കേരളത്തിൽ കണ്ടാൽ മിണ്ടില്ല, തമിഴ്‌നാട്ടിൽ കണ്ടാൽ വിടില്ല; അരിവാൾ ചുറ്റികയും ഉദയസൂര്യനും കൈപ്പത്തിയും പിന്നെ പച്ചക്കൊടിയും; തമിഴ്‌നാട്ടിൽ ഒരു 'റെയിൻബോ' സഖ്യം!

National
  •  an hour ago
No Image

അവിടെ പരസ്യമായി, ഇവിടെ രഹസ്യമായി: ബംഗാളിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നത് സി.പി.എം സഖ്യത്തിൽ

National
  •  an hour ago
No Image

ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?

Kerala
  •  2 hours ago
No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  2 hours ago
No Image

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

Kerala
  •  2 hours ago