HOME
DETAILS

കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ക്ഷേമപെന്‍ഷന്‍ 3000; പ്രകടനപത്രിക പുറത്തിറക്കി എല്‍.ഡി.എഫ്

  
Web Desk
April 02, 2026 | 5:25 AM

ldf-manifesto-kerala-job-guarantee-welfare-pension-3000

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി എല്‍.ഡി.എഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി, ക്യാമ്പസ് പ്ലേസ്‌മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍:

  • തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും
  • ബാക്ക് ടു കാമ്പസ് തൊഴില്‍ പരിശീലനം
    പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്ക് നൈപുണി പരിശീലനം
  • 25000-ത്തോളം കോടി രൂപ അധികവരുമാനമായി താഴ്ന്ന-ഇടത്തരം കുടുംബങ്ങള്‍ക്കു ലഭ്യമാകും
  • കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്
    2025-26 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന 60,000 വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട് കാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. വിവിധ കമ്പനികളിലെ തൊഴിലുകളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൈപുണി വികസന കേന്ദ്രങ്ങളുടെ മുന്‍കൈയില്‍ നടത്തിയ പരിശീലനത്തിന്റെ നേട്ടമാണിത്. ഈ വിജയകരമായ മാതൃക സാര്‍വ്വത്രികമാക്കും. തൊഴില്‍ പരിശീലനം കരിക്കുലത്തിന്റെ ഭാഗമാകും. നൈപുണി പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കും. വിജ്ഞാന കേരളത്തിന്റെ ഭാഗമായി മെന്റര്‍മാരുടെ സന്നദ്ധസേന രൂപീകരിക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വലിയൊരു കാല്‍വയ്പ്പായിരിക്കുമിത്.
  • സാമൂഹ്യപിന്തുണ കുടുംബശ്രീ ഉറപ്പുവരുത്തും
  • സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പുവരുത്തും
  • വിജ്ഞാന കേരളത്തിന്റെ ഭാഗമായി മെന്റര്‍മാരുടെ സന്നദ്ധസേന രൂപീകരിക്കും
  • തൊഴില്‍ പരിശീലനം കരിക്കുലത്തിന്റെ ഭാഗമാകും
  • ആരോഗ്യകരമായ വാര്‍ദ്ധക്യം
    കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ
  • കേവല ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യും
  • തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കും
  • സാമ്പത്തിക വരുമാനത്തിലെ വര്‍ദ്ധനയുടെ നേട്ടം കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും
  • വിജ്ഞാന സമ്പദ്ഘടയിലേക്കുള്ള പരിവര്‍ത്തനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍
  • 2031ല്‍ കേരളത്തെ ഉയര്‍ന്ന-ഇടത്തരം വരുമാന രാജ്യത്തിന് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റും

 

The Left Democratic Front (LDF) has released its election manifesto, promising job assurance for those educated in Kerala and a welfare pension of ₹3,000. The manifesto outlines key commitments aimed at strengthening social security, employment opportunities, and overall development in the state. The announcement is expected to play a crucial role in shaping voter perception ahead of the elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  11 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  11 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  11 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  11 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  11 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  11 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  11 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  11 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  11 days ago