HOME
DETAILS

പരാതിക്കാരിക്ക് അശ്ലീല സന്ദേശം: എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  
backup
September 13, 2016 | 6:24 PM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b2-%e0%b4%b8


തൊടുപുഴ: പരാതിക്കാരിയായ അധ്യാപികയോടു മോശമായി പെരുമാറിയ എസ്.ഐ സുബ്രഹ്മണ്യത്തെ ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തു. ശാന്തന്‍പാറ പൊലിസ് കേസെടുത്തതിനുശേഷമാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇദ്ദേഹം ഇപ്പോള്‍ കരിമണ്ണൂര്‍ പൊലിസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐയാണ്. ഇദ്ദേഹം ശാന്തന്‍പാറ എസ.്‌ഐയായിരിക്കുമ്പോഴാണ് അധ്യാപികയുടെ പരാതി അന്വേഷിക്കാന്‍ മൂന്നാര്‍ എ.എസ്.പി ആവശ്യപ്പെടുന്നത്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദേശി ഒന്നേകാല്‍ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായിട്ടാണ് അധ്യാപിക എ.എസ്.പിയെ സമീപിച്ചത്.
സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങാനെന്ന പേരിലാണു ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട വിദേശിയായ മിഷേല്‍ അധ്യാപികയില്‍നിന്നും പണം തട്ടിയെടുത്തത്. മിഷേലിന്റെ അക്കൗണ്ടിലേക്ക് അധ്യാപിക പണം നിക്ഷേപിക്കുകയായിരുന്നു. ശാന്തന്‍പാറ എസ്.ഐയായിരുന്ന സുബ്രഹ്മണ്യത്തെ കേസ് ഏല്‍പിക്കുകയും ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി വന്ന എസ്.ഐ സ്ഥിരംശല്യമായി മാറുകയായിരുന്നു. എസ്.ഐയുടെ താമസസ്ഥലത്തേക്കു വരാന്‍ ആവശ്യപ്പെടുകയും വാട്ട്‌സ് അപ്പിലൂടെയും മൊബൈലിലും അശ്ലീലസന്ദേശം അയയ്ക്കുകയും ചെയ്തു. എസ്.ഐയുടെ ശല്യം വര്‍ധിച്ചപ്പോള്‍ അധ്യാപിക കുടുംബസമേതം മറ്റൊരു സ്ഥലത്തേക്കു മാറി താമസിച്ചു. എന്നിട്ടും ശല്യം വര്‍ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ പോലീസ മേധാവിക്കു പരാതി നല്‍കിയത്. അധ്യാപികയുടെ പരാതി അന്വേഷിക്കാന്‍ ഇടുക്കി വനിത സെല്‍ സി.ഐയോടു എസ്.പി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  2 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  2 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  2 days ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  2 days ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  2 days ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  2 days ago