HOME
DETAILS

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും; എല്‍.ഡി.എഫിനെ നയിക്കുന്നത് വര്‍ഗീയതയുടെ കരങ്ങള്‍- രാഹുല്‍ ഗാന്ധി

  
April 04, 2026 | 9:09 AM

rahul-gandhi-says-left-will-disappear-after-election-ldf-communal-politics

ആലപ്പുഴ: ഇടതുപക്ഷത്ത് യഥാര്‍ഥ ഇടതുപക്ഷമായി ആരുമില്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആലപ്പുഴയില്‍ ജി സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. 

വര്‍ഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എല്‍.ഡി.എഫിനെ മുന്നോട്ട് നയിക്കുന്നത്. കേരളത്തില്‍ സി.പി.എം-ബി.ജെ.പി നേതൃത്വങ്ങള്‍ തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇടതുപക്ഷത്ത് രണ്ട് വിഭാഗം നേതാക്കന്മാരാണുള്ളത്. എങ്ങനേയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഒരു വിഭാഗവും ആശങ്ങള്‍ക്കായി ജീവിക്കുന്ന മറ്റൊരു വിഭാഗവും. അവര്‍ വഞ്ചിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 

എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്, സ്വര്‍ണം കവര്‍ന്ന് പകരം ചെമ്പ് സ്ഥാപിച്ചു. കേരളത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി ഇതെല്ലാം മറന്നുവെന്നും രാഹുല്‍ പറഞ്ഞു.

 

Rahul Gandhi has criticized the Left Democratic Front (LDF), claiming that the Left will lose its relevance after the upcoming elections. He accused the alliance of being influenced by divisive and communal forces, sparking a fresh political debate. His remarks highlight the ongoing rivalry between the Congress party and Left parties, especially in Kerala, where both compete for political dominance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  6 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  6 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  6 days ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  6 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  6 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  6 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  6 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  6 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  6 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  6 days ago