HOME
DETAILS

റിയാദിലെ യു.എസ് എംബസി ആക്രമണം: പിന്നില്‍ തങ്ങളല്ല, ഇസ്‌റാഈലെന്ന് ഇറാന്‍; എംബസിയില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്

  
April 05, 2026 | 1:34 AM

English Summary Iran denied link to attack on Riyadh US Embassy

തെഹ്‌റാന്‍: റിയാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ കഴിഞ്ഞദിവസമുണ്ടായ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നും ഇസ്‌റാഈല്‍ ആണെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ.ആര്‍.ജി.സി) വ്യക്തമാക്കി. ആക്രമണത്തില്‍ എംബസിക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി അമേരിക്കന്‍ മാധ്യമമായ 'വാള്‍ സ്ട്രീറ്റ് ജേണല്‍' പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. സഊദി പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതിലും വലിയ നാശനഷ്ടങ്ങളാണ് എംബസിയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് എംബസി ആക്രമണത്തില്‍ ഇറാന്‍ സായുധ സേനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഐ.ആര്‍.ജി.സി ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ സൈനിക ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കൃത്യമായി നിശ്ചയിക്കപ്പെട്ടതാണ്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയും ഇസ്‌റാഈലും കുഴപ്പങ്ങള്‍ ഇളക്കിവിടാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ അയല്‍ രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ജാഗ്രത പാലിക്കണം. റിയാദിലേത് ഇസ്‌റാഈല്‍ നടത്തിയ ഒരു 'ഫോള്‍സ് ഫ്‌ലാഗ്' ഓപ്പറേഷന്‍ (വ്യാജ ആക്രമണം) ആണെന്നും ഇറാന്‍ ആരോപിച്ചു. 

എംബസിയിലെ നാശനഷ്ടങ്ങള്‍
എംബസിയിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോര്‍ട്ട്. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ വ്യോമപ്രതിരോധം ഭേദിച്ച് രണ്ട് ഡ്രോണുകളാണ് എംബസി വളപ്പില്‍ പ്രവേശിച്ചത്. ആദ്യത്തെ ഡ്രോണ്‍ എംബസി സമുച്ചയത്തില്‍ ഇടിക്കുകയും, ഇതിലൂടെ ഉണ്ടായ വിടവിലൂടെ നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ ഡ്രോണ്‍ ഉള്ളില്‍ കടന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. 
ആക്രമണത്തില്‍ നേരിയ കേടുപാടുകളും ചെറിയ തീപിടുത്തവും മാത്രമാണുണ്ടായതെന്നായിരുന്നു സഊദി അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, തീ മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നും എംബസിയുടെ മൂന്ന് നിലകളില്‍ വ്യാപകമായ ഘടനാപരമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബസിയുടെ പല ഭാഗങ്ങളും നന്നാക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സി.ഐ.എ) സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തും ഡ്രോണ്‍ പതിച്ചിട്ടുണ്ട്.

തുടരുന്ന ആക്രമണങ്ങള്‍
ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനികള്‍ക്ക് നേരെ ഇറാന്റെ മുന്നറിയിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് റിയാദിലെ നിരവധി ബിസിനസ്സ് പാര്‍ക്കുകളും ഓഫീസ് ടവറുകളും താല്‍ക്കാലികമായി അടച്ചിരുന്നു. യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടാനുള്ള ഇറാന്റെ ശേഷി മേഖലയിലെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തില്‍ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിലെ യു.എസ് വിമാനങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇ3 അവാക്‌സ് നിരീക്ഷണ വിമാനത്തിനും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം 12 ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Summary: The Iran's Islamic Revolutionary Guard Corps (IRGC) denied any responsibility for the drone attack on the US embassy in Riyadh, attributing the strike to ‘Israel’. The statement followed a Wall Street Journal report claiming the attack caused far more damage than Saudi authorities had acknowledged. While the Saudi defense ministry described only minor damage and a brief fire, the Journal reported that the blaze burned for hours and resulted in extensive destruction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  3 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  3 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  3 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  3 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  3 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  3 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  3 days ago