HOME
DETAILS

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

  
April 05, 2026 | 11:13 AM

vd-satheesan-predicts-udf-100-plus-seats-ldf-ministers-defeat

കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പറവൂരില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''സര്‍ക്കാരിനെതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്.  യു.ഡി.എഫ് വന്നാല്‍ കേരളത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും ജനങ്ങളിലുണ്ട്. ഞങ്ങള്‍ ഈ സര്‍ക്കാരിനെതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങള്‍ അവരുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കും. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമുണ്ട്. അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത് ''- സതീശന്‍  പറഞ്ഞു.

നൂറിലധികം സീറ്റില്‍ യു.ഡി.എഫ് വിജയിക്കും.എല്‍.ഡി.എഫിന്റെ ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും. ചിലപ്പോള്‍ ഒന്ന് കൂടുകയോ കുറയുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

30 വര്‍ഷത്തിനിടെ ജില്ലാപഞ്ചായത്ത് പിടിച്ച ജില്ലയാണ് കോഴിക്കോട്. അപ്പോള്‍അവിടെ വലിയ മാറ്റമാണെന്ന് മനസിലായില്ലേ? കാസര്‍കോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

വയനാട് ഫണ്ട് പിരിവ് സംബന്ധിച്ചുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ പുറത്ത് വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട് പണിയാന്‍ കെ.പി.സി.സി ഫണ്ടില്‍ നിന്നും എ.ഐ.സി.സി ഫണ്ടില്‍ നിന്നും പണം നല്‍കും, അല്ലാതെയുള്ള ഫണ്ട് കളക്ഷനുണ്ടാകില്ല. സഹായിക്കാമെന്ന് എ.ഐ.സി.സി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

Leader of Opposition V.D. Satheesan has predicted a sweeping victory for the UDF in the Kerala elections, claiming the front will win over 100 seats. He also asserted that around a dozen LDF ministers are likely to face defeat. The remarks come amid intensified campaigning, reflecting the opposition’s confidence and sharpening political contest in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ 'നംഖോര്‍'; ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാറും കസ്റ്റംസ് പിടിച്ചെടുത്തു 

Kerala
  •  3 days ago
No Image

പാക് ക്രിക്കറ്റിൽ ദുരന്തങ്ങൾ തുടരുന്നു; മൈതാനത്ത് ബംഗ്ലാ കടുവകൾ, പുറത്ത് ഐസിസി; പാക് പട കൂപ്പുകുത്തുന്നു

Cricket
  •  3 days ago
No Image

അസ്മി അധ്യാപക ശാക്തീകരണം: ‘പേസ്’ പരിശീലന പരിപാടികൾക്ക് തുടക്കമായി

organization
  •  4 days ago
No Image

സ്ത്രീ വേഷം ധരിച്ച് വനിതാ ചടങ്ങുകളില്‍ കടന്നാല്‍ പിഴയും തടവും; പുതിയ നിയമനിര്‍ദ്ദേശവുമായി ബഹ്‌റൈന്‍

bahrain
  •  4 days ago
No Image

പി.സി. ജോർജിനും ഷോണിനും ബിജെപിയുടെ കടുത്ത വിമർശനം'; സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ചാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടും?

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ വീട്ടിലെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷയും

bahrain
  •  4 days ago
No Image

കണ്ണീരായി ലാ റോഹ! ലോകകപ്പ് വേദിയിൽ ആ ചുവപ്പൻ തിരമാലകൾ ഇത്തവണയുണ്ടാകില്ല; ചിലിക്ക് സംഭവിച്ചതെന്ത്?

Football
  •  4 days ago
No Image

അങ്കാറയിലെ നാറ്റോ ഉച്ചകോടി; ബഹ്‌റൈന്‍ ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ക്ഷണം

bahrain
  •  4 days ago
No Image

മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്

Kerala
  •  4 days ago
No Image

പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം മെയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22ന്

Kerala
  •  4 days ago